SignIn
Kerala Kaumudi Online
Tuesday, 27 October 2026 4.48 AM IST

വ്യാജ ഹെൽത്ത് കാർഡ് : ഡോക്ടർക്ക് സസ്പെൻഷൻ

stethoscope

പത്തനംതിട്ട: ശബരിമലയിലെ ഹോട്ടൽ ജീവനക്കാർക്ക് വ്യാജ ഹെൽത്ത് കാർഡ് ഒപ്പിട്ടു നൽകിയ സീതത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ജെ.വിൻസന്റ് സേവ്യറെ സസ്‌പെൻഡ് ചെയ്തു. കഴിഞ്ഞവർഷം ജോലിയിൽ നിന്ന് വിരമിച്ച ഡോ.വിൻസന്റ് നാഷണൽ ഹെൽത്ത് മിഷനിൽ താത്കാലിക ജോലിയിലായിരുന്നു. സീതത്തോട് മെഡിക്കൽ ഓഫീസറാണ് നടപടിയെടുത്തത്. ഇവിടുത്തെ സീൽ ഉൾപ്പെടെ ദുരുപയോഗം ചെയ്‌തെന്ന് ആരോഗ്യവകുപ്പ് സ്‌ക്വാഡിന്റെ പരിശോധനയിൽ കണ്ടെത്തി. വ്യാജകാർഡ് തയ്യാറാക്കിയ സീതത്തോട്ടിലെ അമ്മ ക്ലിനിക്ക്, ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് അനുസരിച്ചുള്ള രജിസ്‌ട്രേഷൻ, മാലിന്യ സംസ്‌കരണ സംവിധാനം, പഞ്ചായത്ത് ലൈസൻസ്, അനുബന്ധ രേഖ എന്നിവ ഇല്ലാതെയാണ് പ്രവർത്തിച്ചിരുന്നത്. ഏഴ് ദിവസത്തിനുള്ളിൽ രേഖകൾ സമർപ്പിക്കാൻ നോട്ടീസ് നൽകി. പഞ്ചായത്തിലും അരോഗ്യവകുപ്പ് റിപ്പോർട്ട് നൽകി.

പണം കിട്ടിയാൽ ഉടൻ കാർഡ്

തീർത്ഥാടനകാലത്തും മാസപൂജാവേളയിലും നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാണ്. പക്ഷേ സീതത്തോട്ടിലെ ക്ലിനിക്കിലെത്തി പണം നൽകിയാൽ പരിശോധനയില്ലാതെ കാർഡ് കിട്ടും. പകർച്ചവ്യാധികൾ ഇല്ലെന്നും ടൈഫോയിഡ് വാക്സിൻ എടുത്തെന്നും ഉറപ്പാക്കി വേണം അംഗീകൃത ഡോക്ടർമാർ കാർഡ് നൽകാൻ. തട്ടിപ്പറിഞ്ഞ് ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് ബി. പിള്ളയുടെ നേതൃത്വത്തിൽ തന്ത്രപരമായി നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പിടികൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DOCTOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA