SignIn
Kerala Kaumudi Online
Tuesday, 27 October 2026 4.47 AM IST

മധുവിന്റെ കുടുംബത്തിന് സഹായം ഉറപ്പാക്കി

തിരുവനന്തപുരം: അട്ടപ്പാടിയിൽ ആൾക്കൂട്ടം കൊലപ്പെടുത്തിയ മധുവിന്റെ കുടുംബത്തിന് സ്ഥലം കണ്ടെത്തിയാൽ ഒരു മാസത്തിനകം വീട് നിർമ്മിച്ച് നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ ഉറപ്പ് നൽകി. മധുവിന്റെ അമ്മ മല്ലിയമ്മയും സഹോദരി സരസുവും ഇന്നലെ രാവിലെ 11 മണിയോടെ നിയമസഭാ സമുച്ചയത്തിൽ മുഖ്യമന്ത്രി വി. ഡി സതീശനെ സന്ദർശിച്ചു.അടച്ചുറപ്പുള്ള വീട് അനുവദിക്കണമെന്നും സരസുവിന് ജോലി നൽകണമെന്നും ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിയെ സമീപിച്ചത്. സരസുവിന് എത്രയും വേഗം ജോലി ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MADHU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA