SignIn
Kerala Kaumudi Online
Tuesday, 27 October 2026 5.42 AM IST

പിഎസ്‌സി പിരിച്ചുവിടാനുള്ള ശുപാർശ: ഗവർണറുടെ നടപടി ഭരണഘടനാപരമല്ലെന്ന് മന്ത്രി ഒ ജെ ജനീഷ്

READ ENGLISH VERSION

oj-janeesh
ഒ ജെ ജനീഷ്

​​​​​

തിരുവനന്തപുരം: കേരള പിഎസ്‌സി ചെയർമാൻ ഡോ. എം ആർ ബൈജുവിനെയും അംഗങ്ങളെയും പുറത്താക്കാനുള്ള ഗവർണറുടെ ശുപാർശക്കെതിരെ മന്ത്രി ഒ ജെ ജനീഷ്. ഗവർണറുടെ നടപടി ഭരണഘടനാപരമല്ലെന്ന് അദ്ദേഹം വിമർശിച്ചു. യുവമോർച്ചയുടെ പരാതിയിലാണ് നടപടിയെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

യുവമോർച്ചയുടെയും എബിവിപിയുടെയും പരാതിയിൽ പിഎസ്‌സി പിരിച്ചുവിടാനുള്ള നടപടി സ്വീകരിക്കാൻ ഭരണഘടനാപരമായി ഗവർണർക്ക് കഴിയില്ല. മന്ത്രിസഭയുടെ ശുപാർശ പ്രകാരമാണ് നടപടി സ്വീകരിക്കേണ്ടത്. അതിനാൽ ഗവർണറുടെ ഈ നടപടി പിഎസ്‌സി ചെയർമാനെയും തട്ടിപ്പ് നടത്തുന്നവരെയും സഹായിക്കാൻ ഉപകരിക്കുമോ എന്നതിൽ ആശങ്കയുണ്ടെന്നും ഒ ജെ ജനീഷ് പറഞ്ഞു.

പിഎസ്‌‌സി ക്രമക്കേടിനെതിരെ കൃത്യമായ നടപടിയുണ്ടാകണമെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ അത് ഭരണഘടനാപരമായ നടപടിക്രമങ്ങൾ പാലിച്ചുകൊണ്ടായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ പറയുന്നത് യൂത്ത് കോൺഗ്രസിന്റെ അഭിപ്രായമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഗവർണറുടെ ശുപാർശയുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ ഭിന്നതയെന്നാണ് നിലവിൽ ഉയരുന്ന ആക്ഷേപം. ഗവർണറുടെ നടപടിയെ മന്ത്രി കെ മുരളീധരൻ അനുകൂലിച്ചപ്പോൾ, ഈ നടപടി ഭരണഘടനാപരമല്ലെന്ന നിലപാടാണ് മന്ത്രി എ പി അനിൽകുമാൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചത്.

English Summary

Kerala Minister O. J. Janish criticized the Governor’s recommendation to remove PSC Chairman Dr. M. R. Baiju and other members, calling the move unconstitutional. He was responding to reports that the action followed a complaint by Yuva Morcha.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA PSC, RAJENDRA VISWANATH ARLEKKAR, OJ JANEESH, KERALA PSC CHAIRMAN REMOVAL, KERALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA