SignIn
Kerala Kaumudi Online
Tuesday, 27 October 2026 4.47 AM IST

ദേശീയപാതയിലെ ദൂരപരിധി: കേരളത്തിനായി പ്രത്യേക ചട്ടക്കൂട് വേണമെന്ന് ഏകോപന സമിതി

dd

ന്യൂഡൽഹി: ദേശീയപാതയുടെ മദ്ധ്യഭാഗത്തു നിന്ന് വീടുകൾക്ക് 40 മീറ്രറും വാണിജ്യ സ്ഥാപനങ്ങൾക്ക് 75 മീറ്രറും ദൂരപരിധി ഏർപ്പെടുത്തിക്കൊണ്ടുള്ള വിധിക്കെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സുപ്രീംകോടതിയിൽ. കേരളത്തിലെ സാഹചര്യം വ്യത്യസ്‌തമാണെന്ന് സംഘടനയുടെ പ്രസിഡന്റ് രാജു അപ്‌സര അഡ്വ. ലക്ഷ്‌മിശ്രീ പുത്തൻപുരയ്‌ക്കൽ മുഖേന സമ‌ർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടി.

മറ്റു സംസ്ഥാനങ്ങളിൽ ദേശീയപാതയുടെ വീതി 60 മീറ്ററാണെങ്കിൽ ഭൂമിയുടെ ലഭ്യത കുറവു കാരണം കേരളത്തിലത് 45 മീറ്ററാണ്. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കിയാൽ 2500 ഹെക്‌ടർ ഭൂമിയിലെ വ്യാപാരസ്ഥാപനങ്ങളെ ഗുരുതരമായി ബാധിക്കും. ലക്ഷകണക്കിന് വ്യാപാരി വ്യവസായികളുടെയും ജീവനക്കാരുടെയും ഉപജീവനമാ‌ർഗമടയുന്ന സാഹചര്യമുണ്ടാകും. കേരളത്തിനായി പ്രത്യേക ചട്ടക്കൂട് നടപ്പാക്കണം. കേസിൽ കക്ഷിയാക്കണം. തങ്ങളെ കേൾക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.

2025 നവംബർ 2,3 തീയതികളിലായി യഥാക്രമം രാജസ്ഥാനിലെ ഫലോഡിയിലും,തെലങ്കാനയിലെ രംഗറെഡ്‌ഡിയിലും നടന്ന വാഹനാപകടങ്ങളിൽ സ്വമേധയാ എടുത്ത കേസിലായിരുന്നു സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA