
കൊച്ചി: സോഷ്യൽ മീഡിയയിൽ വൈറലായ യൂട്യൂബർ തൊപ്പി എന്ന പേരിൽ അറിയപ്പെടുന്ന നിഹാദിനും സംഘത്തിനുമെതിരെ അന്വേഷണം ആരംഭിക്കാൻ കൊച്ചി സൈബർ പൊലീസ്. സംസ്ഥാന സൈബർ ഓപ്പറേഷനിൽ നിന്നാണ് പൊലീസിന് നിർദ്ദേശം ലഭിച്ചത്. ലഹരി മരുന്ന് ഉപയോഗം, പോക്‌സോ, അശ്ലീല പ്രചാരണം തുടങ്ങിയ കുറ്റകൃത്യങ്ങളിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
പ്രമുഖ അഭിഭാഷകനായ ശ്രീജിത്ത് പെരുമനയാണ് ഇവർക്കെതിരെ പരാതി നൽകിയത്. സോഷ്യൽ മീഡിയയിൽ അടക്കം തൊപ്പിക്കെതിരെ പരാതി ഉയർന്നിരുന്നു. സോഷ്യൽ മീഡിയയിലൂടെ അശ്ലീല പ്രദർശനം, സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തുന്നതും ക്രിമിനൽ കുറ്റങ്ങൾ വലിയ കാര്യമായി വിളിച്ച് പറയുന്നത് അംഗീകരിക്കാനിവില്ലെന്ന് ശ്രീജിത്ത് പെരുമന വ്യക്തമാക്കി.
'ലക്ഷക്കണക്കിന് കുട്ടികൾ തത്സമയം കണ്ടുകൊണ്ടിരുന്ന യൂട്യൂബ് ലൈവിലൂടെ ബ്ലർ ചെയ്ത രീതിയിൽ സ്വയംഭോഗം വരെ പ്രദർശിപ്പിച്ചുകൊണ്ടാണ് ഇവർ സൈബർ ഇടങ്ങളെ മലിനമാക്കിയത്. ഇതിനുപുറമേ, പ്രമുഖ സെലിബ്രിറ്റികളുടെ കുടുംബത്തിലെ സ്ത്രീകളെപ്പോലും അങ്ങേയറ്റം അശ്ലീലമായ രീതിയിൽ അധിക്ഷേപിക്കുന്ന ഫോൺ ഓഡിയോ ക്ലിപ്പുകളാണ് ഇവർ ലൈവിലൂടെ പരസ്യമായി പങ്കുവയ്ക്കുന്നത്. മയക്കുമരുന്ന് മാഫിയ ബന്ധങ്ങളും, പോക്‌സോ പരിധിയിൽ വരുന്ന അതിക്രമങ്ങളും വളരെ ലാഘവത്തോടെ സംസാരിച്ച ഇവർ ഇപ്പോൾ സ്ത്രീത്വത്തെയും മാന്യതയെയുമെല്ലാം കാറ്റിൽപ്പറത്തിയിരിക്കുകയാണ്'- ശ്രീജിത്ത് പെരുമന പറഞ്ഞു.
തൊപ്പിയുടെ മുൻ സുഹൃത്തുക്കൾ തന്നെയാണ് കുറ്റകൃത്യങ്ങളെക്കുറിച്ച് പുറത്തറിയിച്ചത്. ഗായകൻ ഹനാൻഷായുടെ കുടുംബത്തെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയും ഇവർക്കെതിരെയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |