തിരുവനന്തപുരം: ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. റീനയുടെ സ്ഥലംമാറ്റ ഉത്തരവ് സ്റ്റേ ചെയ്ത അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീലിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ട്രൈബ്യൂണൽ ഉത്തരവിനെത്തുടർന്ന് വെള്ളിയാഴ്ച റീന എത്തിയപ്പോൾ പകരം നിയമിതയായ ഡോ.വി.മീനാക്ഷി ചുമതല കൈമാറാൻ വിസമ്മതിച്ചിരുന്നു. ശനിയാഴ്ചയും റീന എത്തിയെങ്കിലും മീനാക്ഷി സീറ്റ് ഒഴിഞ്ഞു കൊടുത്തില്ല. ഇന്നലെ റീന അവധിയെടുത്തു. ഇന്ന് കോടതി വിധി വന്ന ശേഷമാവും അവർ തുടർ നിലപാട് സ്വീകരിക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |