SignIn
Kerala Kaumudi Online
Tuesday, 27 October 2026 3.35 AM IST

സൗന്ദര്യചികിത്സാ വിവാദം: നിഷേധിച്ച് ശോഭനാ ജോർജ്

23

ചെങ്ങന്നൂർ: ഔഷധി ചെയർപേഴ്‌സണായിരുന്ന കാലയളവിൽ അനധികൃതമായി സൗന്ദര്യചികിത്സ നടത്തിയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് മുൻ എം.എൽ.എ ശോഭനാജോർജ്. സൗന്ദര്യചികിത്സ നടത്തിയെന്ന് പറയുന്ന 2002 ജൂലായിൽ താൻ ഔഷധി ചെയർപേഴ്‌സൺ ആയിരുന്നില്ല. . 2002 ൽ ചെങ്ങന്നൂർ എംഎൽഎയായിരുന്നു താൻ. 2022 ജൂലായിലാണ് ഔഷധി ചെയർപേഴ്‌സണായത്. നാലേമുക്കാൽ വർഷം സ്ഥാപനത്തിന്റെ തലപ്പത്തിരുന്നിട്ടും ഒരുതരത്തിലുള്ള ആനുകൂല്യങ്ങളും കൈപ്പറ്റിയിട്ടില്ല. ബോർഡ് അംഗങ്ങൾക്കും മുൻ ചെയർമാന്മാർക്കും ലഭിക്കുന്ന ഇളവിന്റെ ഭാഗമായി ലഭ്യമായിരുന്ന ചികിത്സാ ആനുകൂല്യം പോലും ഉപയോഗിച്ചിിട്ടില്ല. ഓണറേറിയം പോലും വേണ്ടെന്നുവെച്ചാണ് പ്രവർത്തിച്ചത്. തന്റെ കാലയളവിലാണ് ഔഷധി ഏറ്റവും വലിയ വളർച്ച കൈവരിച്ചത്. സർക്കാരിന് അഞ്ചുകോടി രൂപ ലാഭവിഹിതം നൽകാനും തൊഴിലാളികൾക്ക് അർഹമായ ആനുകൂല്യങ്ങൾ ലഭ്യമാക്കാനും സാധിച്ചെന്ന് അവർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHOBHANA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA