SignIn
Kerala Kaumudi Online
Tuesday, 23 June 2026 8.59 AM IST

വിഴിഞ്ഞം ഗ്രീൻ ബങ്കറിംഗ് തുറമുഖമാക്കും: മുഖ്യമന്ത്രി

1

തിരുവനന്തപുരം: ഗ്രീൻ ബങ്കറിംഗ് സേവനമുള്ള ഇന്ത്യയിലെ ആദ്യ തുറമുഖമായി വിഴിഞ്ഞത്തെ മാറ്റുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയെ അറിയിച്ചു. ഇതിലൂടെ ആഗോള ഷിപ്പിംഗ് വ്യവസായം ഹരിത ഇന്ധനത്തിലേക്ക് മാറിയ അവസരം പ്രയാജനപ്പെടുത്തും.

വിഴിഞ്ഞം - ബാലരാമപുരം ഭൂഗർഭ റെയിൽ, വിഴിഞ്ഞം - നാവായിക്കുളം ഔട്ടർ റിംഗ് റോഡ് എന്നിവയുടെ നിർമ്മാണവും സ്ഥലമേറ്റെടുക്കലും വേഗത്തിലാക്കും. വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങൾക്ക് ചുറ്റും നിർമ്മാണ മേഖലകൾ, സ്റ്റഫിംഗ് സെന്ററുകൾ, ഡ്രൈപോർട്ട് എന്നിവ ആരംഭിക്കും. സംസ്ഥാനത്ത് കപ്പൽ നിർമ്മാണ കേന്ദ്രം സ്ഥാപിക്കും. തുറമുഖ വികസനത്തിനും കടൽ വഴിയുള്ള ചരക്ക് ഗതാഗതത്തിനും ലോജിസ്റ്റിക്സ്, കപ്പൽ അനുബന്ധ പ്രവർത്തനങ്ങൾക്കും സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതികൾക്കുമായി മാരിടൈം പോളിസി രൂപീകരിക്കും.

റിസർവ് ബാങ്കിന്റെ റിപ്പോർട്ട് പ്രകാരം 2025-26ൽ സംസ്ഥാനത്തിന്റെ കടബാദ്ധ്യത 5.07 ലക്ഷം കോടി രൂപയാണ്. അക്കൗണ്ട് ജനറലിന്റെ അന്തിമ കണക്കുകൾ പ്രകാരം ശമ്പളം, പെൻഷൻ, പലിശ എന്നിവയ്‌ക്കായി റവന്യു വരുമാനത്തിന്റെ 77.6 ശതമാനമാണ് ചെലവഴിച്ചത്.

 സിൽവർ ഇക്കണോമിക് പോളിസി വികസിപ്പിക്കും

വയോജന വകുപ്പിന്റെ നേതൃത്വത്തിൽ വയോജന സേവനം, റിട്ടയർമെന്റ് ഇൻഫ്രാസ്‌ക്ചർ, വാർദ്ധക്യകാല ആരോഗ്യ പരിപാലനത്തിനുള്ള നവീന കണ്ടുപിടിത്തം എന്നിവ ഉൾക്കൊള്ളുന്ന സിൽവർ ഇക്കണോമിക് പോളിസി നടപ്പിലാക്കും. ഇതിനായി മുതിർന്ന പൗരന്മാരുടെ അഭിപ്രായങ്ങൾ ശേഖരിക്കാൻ സർവേ നടത്തും. സർക്കാർ-സ്വകാര്യ നഴ്‌സിംഗ് കോളേജുകളിലും തിരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിലും കെയർ ഗിവർ സർട്ടിഫിക്കറ്റ് കോഴ്‌സുകൾ ആരംഭിക്കും.

ഒ​ഴി​വു​ക​ൾ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്യു​ന്ന​ത് ഉ​റ​പ്പാ​ക്കാ​ൻ​ ​നി​യ​മ​നി​ർ​മ്മാ​ണം

ഒ​ഴി​വു​ക​ൾ​ ​യ​ഥാ​സ​മ​യം​ ​പി.​എ​സ്.​സി​ക്ക് ​റി​പ്പോ​ർ​ട്ട് ​ചെ​യ്യു​ന്നു​ണ്ടെ​ന്നു​റ​പ്പാ​ക്കാ​ൻ,​ ​എ​ല്ലാ​ ​ഒ​ഴി​വും​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്യ​ണ​മെ​ന്ന് ​വ​കു​പ്പു​ ​മേ​ധാ​വി​ക​ൾ​ക്കും​ ​നി​യ​മ​നാ​ധി​കാ​രി​ക​ൾ​ക്കും​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​വി.​ഡി.​സ​തീ​ശ​ൻ​ ​സ​ഭ​യി​ൽ​ ​പ​റ​ഞ്ഞു.​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​നി​യ​മ​നി​ർ​മ്മാ​ണ​ ​സാ​ദ്ധ്യ​ത​ ​പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.​ ​തി​രു​വ​ന​ന്ത​പു​രം​ ​-​ ​ക​ണ്ണൂ​ർ​ 473.20​ ​കി​ലോ​മീ​റ്റ​ർ​ ​ദൈ​ർ​ഘ്യ​മു​ള്ള​ ​സ്റ്റാ​ൻ​ഡേ​ർ​ഡ് ​ഗേ​ജി​ലൂ​ടെ​ ​അ​തി​വേ​ഗ​ ​റെ​യി​ൽ​ ​ന​ട​പ്പി​ലാ​ക്കാ​നാ​യി​ ​ഡ​ൽ​ഹി​ ​മെ​ട്രോ​ ​റെ​യി​ൽ​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​സ​മ​ർ​പ്പി​ച്ച​ ​ഇ​ട​ക്കാ​ല​ ​റി​പ്പോ​ർ​ട്ട് ​സ​ർ​ക്കാ​ർ​ ​പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.​ ​സാ​ങ്കേ​തി​ക,​ ​സാ​മ്പ​ത്തി​ക,​ ​പ​രി​സ്ഥി​തി​ ​വി​ഷ​യ​ങ്ങ​ൾ​ ​പ​രി​ശോ​ധി​ക്കു​ന്ന​തി​ന് ​വി​ദ​ഗ്ദ്ധ​ ​സ​മി​തി​ ​രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIZHINJAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA