
ഹരിപ്പാട്: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഗാന്ധിഭവൻ കുടുംബത്തിലെ വയോജനങ്ങളുടെ നേതൃത്വത്തിൽ വൃക്ഷത്തൈ വാഹന യാത്ര നടത്തി. സംസ്ഥാന വനം വന്യജീവി സംരക്ഷണ വകുപ്പ് റാന്നി റെയ്ഞ്ച് ഓഫീസും വീയപുരം നഗരവാടികയുടെയും സഹകരണത്തോടെ ഫലവൃക്ഷ തൈവണ്ടി യാത്രയിൽ 98 വയസ് പിന്നിട്ട ജാനകിയമ്മ ഉൾപ്പെടെ വയോജനങ്ങളായ പതിനഞ്ചോളം പേരും പങ്കെടുത്തു. വീയപുരം ഹൈസ്കൂൾ, ആയപറമ്പ് ഗവ.ഹയർ സെക്കൻഡറി സ്കൂൾ, ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുടെ ക്യാമ്പ് ഓഫീസ്, ഹരിപ്പാട് നഗരസഭ, കാർത്തികപ്പള്ളി ഗവ.യു.പി.എസ്, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, എം.എസ്.എം ഹയർ സെക്കൻഡറി സ്കൂൾ, ചേതന കായംകുളം, ചേരാവള്ളി ഗവ.എൽ.പി.എസ്, സെന്റ് മേരീസ് സ്‌കൂൾ എന്നിവിടങ്ങളിലൂടെ 5000 ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തതു. ഗാന്ധിഭവൻ ഓർഗനൈസിംഗ് സെക്രട്ടറി മുഹമ്മദ് ഷമീർ അദ്ധ്യക്ഷനായി. തൈ വണ്ടിയുടെ ഫ്ളാഗ് ഓഫ് വീയപുരം പഞ്ചായത്ത് പ്രസിഡന്റ് ഓമന നിർവഹിച്ചു. റാന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ബി.ആർ.ജയൻ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ മനോജ്, അമ്മു ഉദയൻ, ജി.രവീന്ദ്രൻ പിള്ള തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |