SignIn
Kerala Kaumudi Online
Saturday, 06 June 2026 10.00 AM IST

കരുമാടി പി.എച്ച്. സബ് സെന്ററിന് സ്ഥലം അനുവദിക്കണം

അമ്പലപ്പുഴ: ആരോഗ്യവകുപ്പിന്റെ നിയന്ത്രണത്തിൽ കരുമാടിയിൽ പ്രവർത്തിക്കുന്ന പി.എച്ച്.സബ് സെന്ററിന് സ്വന്തമായി കെട്ടിടം പണിയാൻ കരുമാടി വില്ലേജ് ഓഫീസിന് സമീപമുള്ള റവന്യൂ പുറമ്പോക്കിൽ സ്ഥലം അനുവദിക്കണമെന്ന് ഗ്രാമപഞ്ചായത്തംഗം കരുമാടി മുരളി റവന്യൂ മന്ത്രി എ.പി.അനിൽ കുമാറിനും, ജില്ലാ കളക്ടർക്കും നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. കരുമാടി കെ.കെ.കുഞ്ചുപിള്ള മെമ്മോറിയൽ വായനശാലയിലെ ചെറിയ മുറിയിലാണ് സബ് സെന്റർ ഇപ്പോൾ പ്രവർത്തിക്കുന്നത്. സ്ഥലപരിമിതി സബ് സെന്ററിന്റെ പ്രവർത്തനത്തെ കാര്യമായി ബാധിക്കുകയും കരുമാടി പാലത്തിൽ നിന്ന് താഴേക്കുള്ള ചവിട്ടുപടി കയറിയും ഇറങ്ങിയും സബ് സെന്ററിലേക്ക് പോകുവാൻ രോഗികൾക്കും ഗർഭിണികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായും നിവേദത്തിൽ പറയുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, SA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL