SignIn
Kerala Kaumudi Online
Saturday, 06 June 2026 1.09 PM IST

പഠനമികവിലും ഒന്നിച്ച്; ഫുൾ എ പ്ലസുമായി ഇരട്ട സഹോദരങ്ങൾ

pranav-prarthana

ആലപ്പുഴ: ജീവിതത്തിൽ മാത്രമല്ല പഠനമികവിലും ഒരുമിച്ച് മന്നേറുകയാണ് ഇരട്ട സഹോദരങ്ങളായ പി. പ്രണവും പി. പ്രാർത്ഥനയും. ആലപ്പുഴ എസ്.ഡി.വി ഹയർ‌ സെക്കൻഡറി സ്കൂളിലെ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികളായ ഇരുവരും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയാണ് സ്കൂളിന്റെ അഭിമാനമായത്. 1200ൽ 1198 മാർക്ക് നേടിയാണ് പ്രണവ് മികച്ച വിജയം സ്വന്തമാക്കിയത്. പ്രാർത്ഥന 1169 മാർക്ക് നേടി ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചു. ഗണിതത്തിനാണ് പ്രണവിന്റെ രണ്ടുമാർക്ക് നഷ്ടമായത്.

കേന്ദ്ര സർവകലാശാലകളടക്കമുള്ള വിവിധ പ്രവേശന പരീക്ഷകൾ ഇരുവരും എഴുതിയിട്ടുണ്ട്. ഇതുവരെ ഒരുമിച്ച് പഠിച്ചുവന്ന പ്രണവിന് ബി.എസ്.സി ഫിസിക്സ് പഠിക്കാനാണ് താത്പര്യം. ഭാവിയിൽ കോളജ് അധ്യാപകനാകുക എന്നതാണ് ലക്ഷ്യം. പ്രാർത്ഥനയ്ക്ക് ബി.എസ്.സി കെമിസ്ട്രി പഠിച്ച് സ്‌കൂൾ അധ്യാപികയാകാനാണ് ആഗ്രഹം. എസ്.എസ്.എൽ.സി പരീക്ഷയിലും ഇവർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്നേടിയിരുന്നു. തൂക്കുകുളം രശ്മിഭവനിൽ പ്രദീപ്കുമാറിന്റെയും രശ്മിയുടെയും മക്കളാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, AS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL