
ചേർത്തല: വഴിയിൽ നിന്ന് കിട്ടിയ സ്വർണമാല ഉടമയെ കണ്ടെത്തി തിരികെ നൽകി മാതൃകകാട്ടി ഡ്രൈവിംഗ് സ്കൂൾ ഉടമ. ചേർത്തല കുറുപ്പംകുളങ്ങര അഞ്ജലി ഡ്രൈവിംഗ് സ്‌കൂൾഉടമ എ.സജീവ് കുമാറിനാണ് വ്യാഴാഴ്ച വൈകിട്ട് ചേർത്തല റോക്കികവലയിൽ ഷണ്മുഖ ക്ഷേത്രത്തിനു സമീപത്തുനിന്നും ഒരുപവനോളം വരുന്ന മാല കിട്ടിയത്. പ്രാഥമിക അന്വേഷണത്തിൽ ഉടമയെ കണ്ടെത്താനാകാതെ വന്നതോടെ മാല ചേർത്തല പൊലീസ് സ്‌റ്റേഷനിൽ എത്തിച്ചു. തുടർന്ന് സമൂഹമാദ്ധ്യമങ്ങളിലൂടെയും മറ്റും നടത്തിയ അറിയിപ്പിലാണ് മാല പള്ളേച്ചിറ ശ്യാംകുമാറിന്റെ മകൻ റോക്കി ശ്യാമിന്റേതാണെന്നറിഞ്ഞത്.
വെളളിയാഴ്ച രാവിലെ ശ്യാംകുമാർ സ്‌റ്റേഷനിലെത്തി സജീവ്കുമാറിൽ നിന്നും മാല ഏറ്റുവാങ്ങി.ചേർത്തല സി.ഐ ബി. ഹേമന്ത്കുമാർ,സിവിൽ പൊലീസ് ഓഫീസർ കെ.പ്രമോദ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് മാല കൈമാറിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |