
ചേർത്തല: നൈപുണ്യ കോളേജിൽ എൻ.എസ്.എസ്,പരിസ്ഥിതി ക്ലബുകളുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചാരണം സംഘടിപ്പിച്ചു.പരിസ്ഥിതി പ്രതിജ്ഞ,ഫലവൃക്ഷത്തൈ നടീൽ,പ്രദർശനം എന്നിവ നടത്തി. പ്രിൻസിപ്പൽ ഫാ.ഡോ.ബെന്നി ജോൺ മാരാംപറമ്പിൽ സന്ദേശം നൽകി. എല്ലാ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഫലവൃക്ഷത്തൈകൾ നൽകി.ഐ.ടി.സി കമ്പനിയുമായി സഹകരിച്ച് പഴയ പുസ്തക ശേഖരണം,കോളേജിന്റെ സമീപ പ്രദേശങ്ങളുടെ ശുചീകരണം,ജൈവ വൈവിധ്യം ബോർഡിന്റെ പ്രൊജക്ട് നടപ്പാക്കൽ തുടങ്ങി വിവിധ പദ്ധതികൾ ഈ വർഷം നടപ്പിലാക്കും.ജോയിന്റ് ഡയറക്ടർ ഫാ.അൻസിൽ മൈപ്പാൻ,ഫാ.ജിനു ചെത്തിമറ്റം, ഡീൻ ഡോ.അജയ് കൃഷ്ണൻ,അദ്ധ്യാപകരായ ജോയൽ ജോസഫ്, അത്രേയദത്ത്, മേരി ജോസഫ് എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |