മാവേലിക്കര- ബി.ജെ.പി മാവേലിക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാവേലിക്കര ആറാട്ടുമണ്ഡപ കടവിൽ യോഗ പ്രദർശനവും പരിശീലനവും സംഘടിപ്പിച്ചു. തുടർന്ന് നടന്ന യോഗാ ദിനാചരണയോഗം ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.കെ.കെ.അനൂപ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ മണ്ഡലം പ്രസിഡന്റ് അഡ്വ.കെ.വി അരുൺ അധ്യക്ഷനായി. യോഗ പരിശീലകയും മണ്ഡലം വൈസ് പ്രസിഡന്റുമായ താര ബൈജു സന്ദേശം നൽകി. മണ്ഡലം ജനറൽ സെക്രട്ടറിമാരായ മോഹൻ കുമാർ, സുധീഷ് ചങ്കൂർ നേതാക്കളായ വിദ്യാ സനൽ, വിജയകുമാർ പരമേശ്വരത്, സുജിത്.ആർ പിള്ള എന്നിവർ സംസാരിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |