SignIn
Kerala Kaumudi Online
Sunday, 21 June 2026 4.39 PM IST

കൊച്ചിയിൽ മയക്കുമരുന്ന് വേട്ട:എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ, കഞ്ചാവും കണ്ടെത്തി

abhijith

കൊച്ചി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കൊച്ചി സിറ്റിയിൽ നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് ശേഖരം പിടികൂടി. ചേരാനല്ലൂരിൽ നിന്ന് എം.ഡി.എം.എയുമായി രണ്ടുപേരെയും കളമശേരിയിൽ നിന്ന് 11 കിലോയിലധികം കഞ്ചാവുമാണ് പൊലീസ് പിടികൂടിയത്.
ചേരാനല്ലൂർ വട്ടേക്കുന്നം ഇന്ദിരാജി പാലത്തിന് സമീപമുള്ള കോഴിക്കടയിൽ നിന്ന് 1.82 ഗ്രാം എം.ഡി.എം.എയുമായി കോതമംഗലം മുത്തംകുഴി പാനിക്കൊടി വീട്ടിൽ എസ്. അഭിജിത്ത് (24), വട്ടേക്കുന്നം വെട്ടിക്കപറമ്പ് റോഡ് മതിലകത്ത് നവാസ് മൻസിലിൽ മുഹമ്മദ് ഇജാസ് (25) എന്നിവരെയാണ് ചേരാനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിൽ എസ്. അഭിജിത്ത് 2022ൽ കലൂർ സ്റ്റേഡിയത്തിന് സമീപം നടന്ന കൊലപാതകക്കേസിലെ പ്രതിയാണ്. നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ ടി.ഡി. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമാണ് ഇവരെ പിടികൂടിയത്.

കളമശേരി റോക്ക് വെൽ റോഡിലെ ഇൽഫത്തുൾ ഇസ്ലാം ജുമാ മസ്ജിദ് ഭാഗത്തുനിന്നാണ് 11.310 കിലോഗ്രാം കഞ്ചാവ് പിടികൂടിയത്. രണ്ട് ബാഗുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു. പ്രതികൾക്കായി കളമശേരി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL