
കൊച്ചി: എറണാകുളം നഗരത്തിൽ രാത്രി വനിതാ ഓട്ടോ ഡ്രൈവറെ ഓട്ടം വിളിച്ചുകൊണ്ടുപോയി ആക്രമിച്ച കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് കൽപ്പറ്റ മുട്ടിൽ ധനം കോട്ടേജിൽ ഷാഹിദ് മാലിക്കാണ് (26) എറണാകുളം സെൻട്രൽ പൊലീസിന്റെ പിടിയിലായത്. മേയ് 31ന് രാത്രി എം.ജി റോഡ് ജോസ്കോ ജംഗ്ഷനിൽ വച്ചാണ് ആലുവ കോമ്പാറ സ്വദേശിയായ 48കാരിക്ക് നേരെ ആക്രമണമുണ്ടായത്. ആലുവയിലേക്ക് ഓട്ടംവിളിച്ച യുവാവ് എ.ടി.എമ്മിൽ നിന്ന് പണമെടുക്കാൻ സഹായം അഭ്യർത്ഥിച്ചെന്നും തുടർന്ന് എ.ടി.എം കൗണ്ടറിനകത്ത് വച്ച് ഇടിച്ചു പരിക്കേൽപ്പിച്ചെന്നും ഓടിരക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ നടപ്പാതയിൽ നിലത്തിട്ട് ചവിട്ടിയെന്നുമാണ് പരാതി.
അതേസമയം മദ്യലഹഹരിയിലായിരുന്ന തന്നോട് പരാതിക്കാരി പണം ആവശ്യപ്പെട്ടെന്നും തുടർന്നുള്ള വാക്കേറ്റത്തിനിടെ മൊബൈൽ ഫോൺ തട്ടിയെടുത്ത് ആക്രമിച്ചെന്നുമാണ് ഷാഹിദിന്റെ മൊഴി. നടപ്പാതയിൽ നിന്ന് പ്രതി ഓടുന്ന ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ടെങ്കിലും ഓട്ടോയിൽ സഞ്ചരിച്ചതിന് തെളിവുകൾ ലഭിച്ചില്ല. പരാതിക്കാരി വധശ്രമക്കേസിലുൾപ്പെടെ പ്രതിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |