SignIn
Kerala Kaumudi Online
Monday, 22 June 2026 5.03 AM IST

'വായന എന്ന ലഹരി' സെമിനാ‌ർ

കൊച്ചി : വായന കാലഘട്ടത്തിനനുസരിച്ച് നവീകരിക്കപ്പെടേണ്ടതാണെന്ന് കവിയും സാഹിത്യ നിരൂപകനുമായ ഡോ. ദേശമംഗലം രാമകൃഷ്ണൻ പറഞ്ഞു. മനുഷ്യന്റെ ധൈഷണികമായ ഉണർവും വളർച്ചയും വായന കൊണ്ടുമാത്രം സാധ്യമാകുന്ന ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ അഭിമുഖ്യത്തിൽ നടന്ന വായന മഹോത്സവത്തിൽ 'വായന എന്ന ലഹരി" എന്ന വിഷയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ സാഹിത്യ പരിഷത്ത് പ്രസിഡന്റ് ഡോ. ടി.എസ്. ജോയി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഡോ. എം.സി. ദിലീപ് കുമാർ പി.എൻ. പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. സാഹിത്യ പരിഷത്ത് ജനറൽ സെക്രട്ടറി ഡോ. നെടുമുടി ഹരികുമാർ,ട്രഷറർ ഡോ. അജിതൻ മേനോത്ത് , അഡ്വ. എം.കെ. ശശീന്ദ്രൻ , ഖദീജ സെയ്ത് മുഹമ്മദ്, ശ്രീമൂലനഗരം മോഹൻ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, BOOK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL