SignIn
Kerala Kaumudi Online
Monday, 22 June 2026 3.37 AM IST

അതിർത്തി ഗ്രാമങ്ങളിൽ ലഹരി വില്പന വ്യാപകം

ഉദിയൻകുളങ്ങര: അതിർത്തി ഗ്രാമങ്ങൾ കഞ്ചാവ്,നിരോധിത പുകയില ഉത്പന്നങ്ങൾ വിൽക്കുന്ന മാഫിയ സംഘങ്ങളുടെ താവളമായി മാറുന്നു. അന്യസംസ്ഥാനങ്ങളിൽ നിന്ന് തമിഴ്‌നാട് വഴി അതിർത്തി പ്രദേശങ്ങളിലെത്തുന്ന കഞ്ചാവും നിരോധിത പുകയില ഉത്പന്നങ്ങൾ, എം.ഡി.എം.എ തുടങ്ങിയവ എത്തിച്ചു നൽകാൻ വൻ ലോബികൾതന്നെ ഇതിനു പിന്നിൽ പ്രവർത്തിക്കുന്നുണ്ട്. തമിഴ്നാട് മേഖലകളിൽ നിന്നും 10രൂപയ്ക്കും 15രൂപയ്ക്കും കിട്ടുന്ന പുകയില ഉത്പന്നങ്ങൾ, കേരള അതിർത്തി പ്രദേശങ്ങളായ പാറശ്ശാല,പളുകൾ,കുന്നത്തുകാൽ,മണിവിള, നെടിയംകോട്,മഞ്ചവിളാകം, ധനുവച്ചപുരം, ഉദിയൻകുളങ്ങര,മര്യാപുരം, പ്ലാമൂട്ടുകട തുടങ്ങിയ ഭാഗങ്ങളിലെത്തുമ്പോൾ അമ്പതിൽപരം രൂപയാണ് വിൽക്കുന്നത്.

പുകയില ഉത്പന്നങ്ങൾ അടക്കമുള്ളവ രാത്രികാലങ്ങളിലും പൊലീസ്,എക്സൈ സ് ഓഫീസർമാർ ഡ്യൂട്ടി മാറുന്ന സമയങ്ങളിലുമായി കേരളത്തിലേക്ക് കടത്തുകയാണ്‌ പതിവ്. ചെക്ക്പോസ്റ്റുകളിൽ വേണ്ടത്ര പരിശോധനകളില്ലാത്തതും ലഹരിവില്പന സംഘങ്ങൾക്ക് തഴച്ചുവളരാൻ അവസരമുണ്ടാക്കുന്നു. ആഡംബര ബസുകളിലടക്കം എത്തിക്കുന്ന ലഹരി മരുന്നുകൾ ചെറുസംഘങ്ങളായി പിരിഞ്ഞ് ഇരുചക്ര വാഹനത്തിൽ തിരുവനന്തപുരം ഭാഗത്തേക്ക് എത്തുന്നതായും സൂചയുണ്ട്.

 ലഹരി വിദ്യാർത്ഥികളിലേക്കും

വിദ്യാർത്ഥികളുടെ വേഷത്തിലെത്തുന്ന യുവാക്കളാണ് കാരിയർമാരായി പ്രവർത്തിക്കുന്നതിലേറെയും. മലയോര ഗ്രാമങ്ങളിൽ അടുത്തിടെ നടത്തിയ പരിശോധനയിൽ നിരവധി കച്ചവടക്കാരെയും ഏജന്റുമാരെയും കണ്ടെത്തിയെങ്കിലും ഉറവിടം കണ്ടെത്താനായില്ല. സ്കൂൾ തുറപ്പിന് മുന്നോടിയായി സിമന്റ് ചാക്കുകളിൽ കെട്ടിവച്ചിരുന്ന പുകയില ഉത്പന്നങ്ങൾ പിടികൂടിയിരുന്നു. സ്കൂൾ -കോളേജ് വിദ്യാർത്ഥികളാണ് ഇതിന്റെ ഉപഭോക്താക്കൾ. മദ്യത്തെക്കാൾ കറഞ്ഞ വിലയ്ക്ക് മയക്കുമരുന്ന് ഗുളികുകൾ കഞ്ചാവ് ലോബികൾ വഴി വിദ്യാർത്ഥികളിലേയ്ക്കെത്തുന്നുണ്ട്. പണം ഇല്ലാത്ത വിദ്യാർത്ഥികൾക്ക് ആദ്യം സൗജന്യമായി ലഹരിമരുന്ന് നൽകുന്നതാണ് കച്ച വടക്കാരുടെ രീതി.

സംഘങ്ങൾ വിലസുന്നു

ബൈക്കിൽ കറങ്ങിനടക്കുന്ന ചില്ലറ വില്പനക്കാർ ഉപഭോക്താവിന് മൊബൈൽ ഫോൺ വഴി ബന്ധപ്പെട്ടാലും എത്പന്ന കച്ചവടക്കാർ തമ്മിലുണ്ടാകുന്ന പ്രശ്നങ്ങളിൽ സംഘട്ടനങ്ങളും ബൈക്കുകൾ രാത്രികാലങ്ങളിൽ വീടുകളിൽ എത്തി കത്തിക്കുന്ന സംഭവങ്ങളും നിരവധിയാണ്. പരാതിപ്പെടുന്നവരെ ആക്രമിക്കുന്ന സ്ഥിതിയാണ് നിലവിൽ.

നെയ്യാറ്റിൻകര താലൂക്ക് കേന്ദ്രീകരിച്ച് കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ 4000കിലോ പുകയില ഉത്പന്നങ്ങളും 6കിലോ കഞ്ചാവും എം.ഡി.എം.എയും എക്സൈസ് വകുപ്പ് പിടികൂടിയിരുന്നു.

സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി പുകയില ഉത്പന്നങ്ങൾ പിടികൂടുകയും അവ നശിപ്പിക്കുകയും ശിക്ഷാനടപടികൾ നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്. ചെക്ക് പോസ്റ്റുകളിലും അതിർത്തി കടന്നെത്തുന്ന ബസുകളിലും പരിശോധന നടന്നുവരുന്നു. സ്കൂൾ പരിസരങ്ങൾ കേന്ദ്രീകരിച്ച്പെട്രോളിംഗ് നടത്തിവരുന്നു.

സൂരജ്, ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ തിരുവനന്തപുരം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, UGC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL