SignIn
Kerala Kaumudi Online
Tuesday, 23 June 2026 9.01 AM IST

ക്യാമ്പസ് ലീഡർമാരെ ആദരിച്ചു

tinker

കൊച്ചി: സംസ്ഥാനത്തെ കോളേജുകളിലെ 54 ക്യാമ്പസ് ലീഡർമാരെ ടിങ്കർഹബ് ഫൗണ്ടേഷൻ സംഘടിപ്പിച്ച ഗ്രാജുവേഷൻ ഡേയിൽ ആദരിച്ചു. ടെക് ഇന്നൊവേഷൻ രംഗത്തേക്ക് കടന്നുവരാൻ പ്രചോദിപ്പിച്ച പ്രവർത്തനങ്ങൾ പരിഗണിച്ചായിരുന്നു ആദരം.

കരുനാഗപ്പള്ളി കോളേജ് ഒഫ് എൻജിനിയറിംഗിനെ മികച്ച ക്യാമ്പസായി പ്രഖ്യാപിച്ചു. വിശ്വജ്യോതി കോളേജ് ഒഫ് എൻജിനിയറിംഗിനെ ബെസ്റ്റ് ലേണിംഗ് കമ്മ്യൂണിറ്റിയായും കരുനാഗപ്പള്ളി കോളേജ് ഒഫ് എൻജിനിയറിംഗിലെ ബി. അഭിജിത്തിനെ ക്യാമ്പസ് ലീഡ് ഒഫ് ദി ഇയറായും തിരഞ്ഞെടുത്തു.

ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്, ഐ.സി.ടി അക്കാഡമി മുൻ സി.ഇ.ഒ സന്തോഷ്.സി എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, TINKER HUB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL