
കൊച്ചി: സഹകരണ സംഘം ജീവനക്കാരുടെ വെൽഫെയർ ബോർഡിന്റെ വിദ്യാഭ്യാസ ക്യാഷ് അവാർഡുകൾക്കും മരണമടഞ്ഞ ജീവനക്കാരുടെ മക്കൾക്കുള്ള സ്കോളർഷിപ്പിനും അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി, പ്ളസ് ടു, ഫുൾ എ പ്ളസുകാർക്കും സഹകരണം ഐശ്ചിക വിഷയമായബിരുദവും, ബിരുദാനന്തര ബിരുദവും പ്രൊഫഷണൽ ബിരുദ കോഴ്സുകൾക്കും ഉയർന്ന മാർക്ക് നേടിയവർക്ക് അപേക്ഷിക്കാം. സംസ്ഥാനതല കലോത്സവത്തിൽ 'എ' ഗ്രേഡ് ലഭിച്ചവർക്കും, സ്പോർട്സ്/ഗെയിംസ് മത്സരങ്ങളിൽ സംസ്ഥാനതലത്തിൽ ഒന്ന്, രണ്ട് സ്ഥാനങ്ങൾ നേടിയവർക്കും ദേശീയതല മത്സരത്തിൽ പങ്കെടുത്തവർക്കും അപേക്ഷിക്കാം. അവസാന തിയതി ജൂലായ് 31. വിവരങ്ങൾക്ക്: 0484-2205693, 9633292350.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |