കാഞ്ഞങ്ങാട്: വ്യാപാരികളെ ദ്രോഹിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി സമിതി അജാനൂർ യൂണിറ്റ് സമ്മേളനം പ്രമേയത്തിലൂടെ അധികൃതരോട് ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ.വി. സുരേന്ദ്രൻ പതാക ഉയർത്തി. സമ്മേളനം ജില്ലാ ജോയിന്റ് സെക്രട്ടറി ടി. സത്യൻ പടന്നക്കാട് ഉദ്ഘാടനം ചെയ്തു. കെ.വി. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കെ.വി. സുകുമാരൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. മധുസൂദനൻ വെള്ളിക്കോത്ത്, സൗമ്യ മൂലക്കണ്ടം, ആലിങ്കാൽ ദാമോദരൻ, മാട്ടുമ്മൽ ഹസ്സൻ എന്നിവർ സംസാരിച്ചു. ആദ്യകാല വ്യാപാരികൾക്കുള്ള ആദരവും എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികൾക്കുള്ള അനുമോദനവും അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് വി.വി തുളസി നിർവഹിച്ചു. സെക്രട്ടറി സുരേഷ് വെള്ളിക്കോത്ത് സ്വാഗതവും ഷബീർ ഹസ്സൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: കെ.വി സുരേന്ദ്രൻ (പ്രസിഡന്റ്), സുരേഷ് വെള്ളിക്കോത്ത് (സെക്രട്ടറി), ഷബീർ ഹസ്സൻ (ട്രഷറർ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |