SignIn
Kerala Kaumudi Online
Tuesday, 23 June 2026 9.03 AM IST

വൈ.എം.സി.എ കുടുംബസംഗമം

ymca
വൈ.എം.സി.എ കുടുംബ സംഗമം പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ബെന്നി ഉദ്ഘാടനം ചെയ്യുന്നു

പയ്യാവൂർ: വൈ.എം.സി.എ പയ്യാവൂരിന്റെ 2026-27 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബ സംഗമവും പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ബെന്നി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വിൽസൺ ചാക്കോ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളുടെ സ്ഥാനാരോഹണം ബെന്നി ജോണും ടിന്റു ബിജിയും ചേർന്ന് നിർവഹിച്ചു. മുഖ്യപ്രഭാഷണം നാഷണൽ എക്സിക്യൂട്ടീവ് അംഗം കെ.എം തോമസ് നടത്തി. ഫാ. ബിബിൻ അഞ്ചെമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി. റീജണൽ മുൻ ചെയർമാൻ ജിയോ ജേക്കബ് സത്യവാചകം ചൊല്ലിക്കൊടുത്തു. പി.എ ബേബി, ആൻസി പുളിയൻമാക്കൽ, ജോഷി എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു എന്നിവയിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു. പി.എ ആന്റണി സ്വാഗതവും മാത്യു സഖറിയാസ് നന്ദിയും പറഞ്ഞു. പ്രസിഡന്റായി ഷിജു അഗസ്റ്റ്യൻ സെക്രട്ടറിയായി മാത്യു ടി. സഖറിയാസ്, ട്രഷററായി മാത്യു അഗസ്റ്റ്യൻ എന്നിവരെ തിരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, YMCA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL