SignIn
Kerala Kaumudi Online
Saturday, 13 June 2026 7.50 PM IST

ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു

1
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ദി കാലിക്കറ്റ് നോർത്ത് സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് ഫലവൃക്ഷ തൈകൾ വിതരണം ചെയ്യുന്നു

കോഴിക്കോട്: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ദി കാലിക്കറ്റ് നോർത്ത് സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു. കുണ്ടൂപ്പറമ്പ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ സഹകരണ ആശുപത്രി ചെയർമാൻ പ്രൊഫ പി.ടി. അബ്ദുൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ഇ. പ്രേംകുമാർ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ എം.എം. ലത, ഷിംജിത്ത് ടി.എസ്, ഷൈനി, അനൂപ് വി.ആർ (പ്രിൻസിപ്പാൾ ജി.എച്ച്.എസ്.എസ് കുണ്ടൂപ്പറമ്പ്), മിന പി (പ്രധാനദ്ധ്യാപിക ജി.എച്ച്.എസ്.എസ് കുണ്ടൂപ്പറമ്പ്) , ബിനീഷ് പി(പി.ടി.എ പ്രസിഡന്റ്), ബിനുഷ വി.ടി, ഫിറോസ് ഖാൻ എൻ.പി പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL