SignIn
Kerala Kaumudi Online
Saturday, 06 June 2026 5.21 AM IST

ഡൈനിംഗ് ടേബിളിൽ നിന്നുവീണ് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം

READ ENGLISH VERSION
alamkritha

കോഴിക്കോട്: ഡൈനിംഗ് ടേബിളിൽ നിന്നുവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വയസുകാരി മരിച്ചു. കോഴിക്കോട് അത്താണി കരിമ്പയിൽ ഇലാഹിയ സ്‌കൂളിന് സമീപമാണ് സംഭവം നടന്നത്. മീത്തലെ ചാലയ്ക്കൽ സുബിൻ പ്രേം - അഭിരാമി ദമ്പതികളുടെ ഇളയമകളായ അലംകൃതയാണ് മരിച്ചത്.

ബുധനാഴ്‌ച രാവിലെ പത്തരയോടെയാണ് കുട്ടി ഡൈനിംഗ് ടേബിളിൽ നിന്നുവീണത്. ശബ്ദം കേട്ട് വീട്ടുകാർ ഓടിയത്തിയപ്പോൾ കുട്ടി നിലത്ത് ബോധരഹിതയായി കിടക്കുകയായിരുന്നു. ഉടൻതന്നെ സമീപത്തെ സഹകരണ ആശുപത്രിയിലെത്തിച്ചു. പിന്നാലെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. ഇന്നലെ പുലർച്ചയോടെയാണ് മരിച്ചത്. ആരുഷ് ആണ് സഹോദരൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: DINING TABLE, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA