SignIn
Kerala Kaumudi Online
Saturday, 13 June 2026 7.50 PM IST

ജാഗ്രതാസമിതി രൂപീകരിച്ചു

news-
മൂന്നാം വാർഡ് ഗ്രാമ പഞ്ചായത്ത് അംഗം എം കെ രവീന്ദ്രൻ മാസ്റ്റർ സംസാരിക്കുന്നു

കുറ്റ്യാടി: മദ്യ-മയക്കുമരുന്നു മാഫിയയ്ക്കെതിരെ മരുതോങ്കര പഞ്ചായത്തിലെ അടുക്കത്ത് വായനശാലയിൽ വച്ച് ജാഗ്രതാ സമിതി രൂപീകരിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എം.കെ രവീന്ദ്രൻ, ഇ.കെ മുരളി, മുൻ ഗ്രാമ പഞ്ചായത്ത് അംഗം അജിത പവിത്രൻ, കിളയിൽ രവീന്ദ്രൻ, വക്കത്ത് സനൽകുമാർ, ടി.പവിത്രൻ, ദികേഷ് , രജിലാൽ പ്രസംഗിച്ചു. എം.കെ രവീന്ദ്രൻ, രവീന്ദ്രൻ കിളയിൽ, അജിത പവിത്രൻ (രക്ഷാധികാരികൾ), ധനജ്ഞയൻ (ചെയർമാൻ) അരിമ്പിൽ മനോജൻ (കൺവീനർ) വി.പി രവീന്ദ്രൻ (ട്രഷറർ) എന്നിവരെ ഭാരവാഹികളായും പത്തൊൻപ് അംഗ എക്സിക്യുട്ടീവിനെയും യോഗം തെരഞ്ഞെടുത്തു. പ്രദേശത്തുള്ളവരെ അണിനിരത്തി സമഗ്രമായ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്ന് സംഘാടകർ വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL