കൊയിലാണ്ടി: വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ജനറൽ ബോഡി യോഗവും കുടുംബസംഗമവും 25ന് ടൗൺഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് എസ്.എസ്.മനോജ് ഉദ്ഘാടനം ചെയ്യും.കെ.പ്രവീൺ കുമാർ എം.എൽ.എയ്ക്ക് ചടങ്ങിൽ സ്വീകരണം നൽകും. നഗരസഭാ ചെയർമാൻ യു.കെ.ചന്ദ്രൻ ചടങ്ങിൽ പങ്കെടുക്കും. വ്യാപാരികളുടെയും ചുമട്ട് തൊഴിലാളികളുടെയും മക്കളിൽ ഉന്നതവിജയം നേടിയവരെ അനുമോദിക്കും. മുതിർന്ന വ്യാപാരികളെയും കടകളിലെ മുതിർന്ന ജീവനക്കാരെയും ആദരിക്കും. കിടപ്പുരോഗികളായ വ്യാപാരികൾക്കും പാലിയേറ്റീവ് കെയർ രോഗികളായ പത്ത് പേർക്കും ധനസഹായം നൽകും. പത്രസമ്മേളനത്തിൽ പി,കെ,കബീർ സലാല,പ്രസിഡന്റ് കെ.പി.ശ്രീധരൻ,സെക്രട്ടറി ടി.കെ.ഗിരീഷ് കുമാർ,എം.ശശീന്ദ്രൻ,എൻ.ഷറഫുദ്ദീൻ,ദാമോദരൻ ചൈത്രം, എ.പി.കെ.ശശികുമാർ, കെ.പി.മുഹമ്മദലി, ഇ.രാംദാസ്, ജിഷ, വി.എസ്.വിജയൻ, സംഷീർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |