
തിരുവനന്തപുരം: ഗതാഗതം തടസപ്പെടുത്തി റോഡിൽ സ്റ്റേജ് കെട്ടി പൊതുപരിപാടി നടത്തിയത് ഗതാഗതക്കുരുക്കിന് കാരണമായി. ഉപ്പിടാമൂട് - തകരപ്പറമ്പ് റോഡിലാണ് പരിസ്ഥിതി ദിനത്തിൽ നഗരസഭയിൽ നടപ്പാക്കുന്ന പുനർജ്ജനി പരിപാടിയുടെ ഭാഗമായി വേദിയൊരുക്കി യോഗം സംഘടിപ്പിച്ചത്.
ആമയിഴഞ്ചാൻതോട് - പാർവതി പുത്തനാർ ക്ലീൻ ക്യാമ്പയിന്റെ ഭാഗമായി റോഡിന്റെ പകുതി ഭാഗവും കൈയേറിയായിരുന്നു വേദി.ഇത്തരത്തിൽ വേദി പണിയാൻ അനുമതി നൽകിയിട്ടില്ലെന്ന് വഞ്ചിയൂർ പൊലീസ് അറിയിച്ചു.എന്നാൽ നഗരസഭയുമായി പരിപാടിക്ക് ബന്ധമില്ലെന്നാണ് മേയർ വി.വി.രാജേഷ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.വഞ്ചിയൂർ റോഡിൽ മുൻപ് ഗതാഗതം തടസപ്പെടുന്നവിധം സി.പി.എം നടത്തിയ പരിപാടി വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |