SignIn
Kerala Kaumudi Online
Saturday, 06 June 2026 5.01 AM IST

മാർ ഇവാനിയോസ് കോളേജിൽ പരിസ്ഥിതി ദിനാചരണം

d

തിരുവനന്തപുരം: മാർ ഇവാനിയോസ് കോളേജും,യുവ ശാസ്ത്ര വേദിയും സംയുക്തമായി സംഘടിപ്പിച്ച ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സൈക്കിൾ റാലി സംഘടിപ്പിച്ചു.സൈക്കിൾ റാലിക്ക് കോളേജിന്റെ പൂർവ വിദ്യാർത്ഥി അഡ്വ.ചാണ്ടിഉമ്മൻ എം.എൽ.എ നേതൃത്വം നൽകി.ചാണ്ടി ഉമ്മൻ ജഗതിയിലുള്ള പുതുപ്പള്ളി ഹൗസിൽ നിന്നും സൈക്കിളിലാണ് മാർ ഈവാനിയോസ് കോളേജിൽ എത്തിയത്. സൈക്കിൾ റാലി പ്രിൻസിപ്പൽ ഡോ. മീര ജോർജ് ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് കോളേജ് അങ്കണത്തിലെ മുത്തശ്ശി മരത്തെ പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. അച്യുത് ശങ്കർ എസ്. നായരും,അഡ്വ.ചാണ്ടി ഉമ്മൻ എം.എൽ.എയും ചേർന്ന് പ്രതിജ്ഞ എഴുതിയ തുണി കെട്ടി ആദരിച്ചു.എൻ.എസ്.എസ് യൂണിറ്റ്, ഭൂമിത്ര സേന, ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റ്, ബോട്ടണി ഡിപ്പാർട്ട്മെന്റ് , എൻവിയൺമെന്റ് ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. ഡോ. സുജു. സി. ജോസഫും,യുവശാസ്ത്ര വേദി കോഓർഡിനേറ്റർ പ്രൊഫ.ഷിജിടാ ഷെയിനും പരിപാടികൾക്ക് നേതൃത്വം നൽകി.വൈസ് പ്രിൻസിപ്പൽ ഫാ.വിൻസി വർഗ്ഗീസ്,ഫാ.തോമസ് വർഗീസ് പുത്തൻപറമ്പിൽ,ഡോ.ടോംതോമസ്,ഡോ.പ്രീത .എസ്.എസ്,ഡോ.ബിന്ദു അലക്സ്‌,ഡോ.ദീപ്തി അലക്സ് തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM, DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL