തിരുവനന്തപുരം: നഗരത്തിൽ നിയമവിരുദ്ധമായി മാലിന്യം തള്ളുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് നഗരസഭാ അധികൃതരെയോ പൊലീസിനെയോ അറിയിക്കാമെന്ന് മേയർ വി.വി.രാജേഷ് അറിയിച്ചു.വിവരങ്ങൾ നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.
നഗരസഭയുടെ ഔദ്യോഗിക മാലിന്യസംസ്‌കരണ സംവിധാനങ്ങളെ അട്ടിമറിച്ച് രാത്രിയുടെയും കനത്ത മഴയുടെയും മറവിൽ മാലിന്യം തള്ളുന്ന മാഫിയ സംഘങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കും. നഗരത്തെ മാലിന്യമുക്തമാക്കാൻ കോർപ്പറേഷൻ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. എന്നാൽ അതിനെയെല്ലാം വെല്ലുവിളിച്ചാണ് ചില മാഫിയ സംഘങ്ങൾ നിയമവിരുദ്ധ പ്രവർത്തനങ്ങളുമായി രംഗത്തിറങ്ങിയത്.പൊതുജനാരോഗ്യത്തിന് വൻ ഭീഷണിയുയർത്തുന്ന ഇത്തരം സാമൂഹ്യവിരുദ്ധർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനമായിരിക്കും നഗരസഭയുടേതെന്ന് മേയർ പറഞ്ഞു.നഗരത്തെ മലിനമാക്കാൻ ഇറങ്ങുന്ന ക്രിമിനലുകളെ തടയാൻ ജനപ്രതിനിധികളും കോർപ്പറേഷൻ സംവിധാനങ്ങളും സദാ സന്നദ്ധരായി രംഗത്തുണ്ടാകുമെന്ന് മേയർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |