SignIn
Kerala Kaumudi Online
Saturday, 06 June 2026 5.01 AM IST

സങ്കീർണ്ണ ഹൃദ്രോഗ ചികിത്സയിലെ മുന്നേറ്റങ്ങൾ ചർച്ചചെയ്ത് ഐ.ജെ.സി.ടി.ഒ സമ്മേളനം

doctor

തിരുവനന്തപുരം: പൂർണമായി അടഞ്ഞതും സങ്കീർണ്ണ പ്രശ്‌നങ്ങളുമുള്ള ഹൃദയധമനികൾ പുനഃസ്ഥാപിക്കുന്നതിനുള്ള നൂതന സാങ്കേതിക വിദ്യകളും നടപടിക്രമങ്ങളും ശാസ്ത്ര മുന്നേറ്റങ്ങളും ചർച്ച ചെയ്യുന്ന ഇൻഡോ ജാപ്പനീസ് സി.ടി.ഒ ക്ലബിന്റെ (ഐ.ജെ.സി.ടി.ഒ 2026) ലൈവ് സമ്മിറ്റ് കോവളത്തെ ലീല റാവിസിൽ ആരംഭിച്ചു.ഡോ.എ.ബി.മേത്ത ഉദ്ഘാടനം ചെയ്തു.മെഡിട്രിന ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് സി.ഇ.ഒ ഡോ. മഞ്ജു പ്രതാപ് മുഖ്യാതിഥിയായി. ഓർഗനൈസിങ് സെക്രട്ടറിയഡോ. എൻ. പ്രതാപ് കുമാർ, കോഴ്‌സ് ഡയറക്ടർമാരായ ഡോ. എ.വി. ഗണേഷ് കുമാർ, ഡോ. വി. സൂര്യപ്രകാശ റാവു, ഡോ. ഇശിറോ ഹമാനക, ഡോ. സുധീർ റാത്തോഡ്, ഡോ.ബ്ലെസ്വിൻ ജിനോ, ഡോ.മനു രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.അമേരിക്ക, ജപ്പാൻ, ജർമ്മനി, ഇറ്റലി, ദക്ഷിണ കൊറിയ, മലേഷ്യ എന്നിവിടങ്ങളിലെ പ്രമുഖ സ്‌പെഷ്യാലിറ്റി ആശുപത്രികളിൽ നിന്നുള്ള വിദഗ്ധരാണ് ശാസ്ത്ര സെഷനുകൾക്ക് നേതൃത്വം നൽകുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM, DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL