തിരുവനന്തപുരം: സർവത്ര മായം നിറഞ്ഞ ലോകത്ത്, അമ്മയെപ്പോലെ പരിശുദ്ധമായൊരു ഭൂമിയെ ഭാവി തലമുറയ്ക്കായി കരുതിവയ്ക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം.ഷാജി പറഞ്ഞു.മണക്കാട് കാർത്തിക തിരുനാൾ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് മുൻവശം ഒരുക്കിയ മാതൃകാ പൂന്തോട്ടവും പ്രദർശനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയമസഭാ തിരഞ്ഞെടുപ്പിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ പ്രചാരണത്തിന് ഉപയോഗിച്ച പോളി എത്തിലീൻ കൊണ്ടുള്ള ബാനറുകളും പരസ്യബോർഡുകളും ക്ലീൻ കേരള കമ്പനി ശേഖരിച്ചിരുന്നു.അവ റീസൈക്കിൾ ചെയ്ത് നിർമ്മിച്ചതാണ് ഈ മാതൃകാ പൂന്തോട്ടം.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ശുചിത്വ മിഷനും ക്ലീൻ കേരള കമ്പനിയും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ മേയർ വി.വി.രാജേഷ് അദ്ധ്യക്ഷത വഹിച്ചു.വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മാനേജിംഗ് ഡയറക്ടർ ദിവ്യ.എസ്.അയ്യർ,തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ജെറോമിക് ജോർജ്,ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ബിനു ഫ്രാൻസിസ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |