SignIn
Kerala Kaumudi Online
Thursday, 25 June 2026 11.55 AM IST

ക്ഷാമബത്ത പുനഃസ്ഥാപിക്കണമെന്ന് ആവശ്യം, മന്ത്രിക്ക് നിവേദനം നൽകി കെസിഎസ്‌പിഎ

money

തിരുവനന്തപുരം: കേരള കോ-ഓപ്പറേറ്റീവ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻ (കെസിഎസ്‌പിഎ) സംസ്ഥാന ഭാരവാഹികൾ സഹകരണ എക്സൈസ് വകുപ്പ് മന്ത്രി എം. ലിജുവിന് സെക്രട്ടേറിയറ്റ് അനെക്‌സ് 2-ലെ ഓഫീസിൽ എത്തി നിവേദനം നൽകി. കഴിഞ്ഞ സർക്കാർ നിർത്തലാക്കിയ സഹകരണ പെൻഷൻകാരുടെ ക്ഷാമബത്ത പുനഃസ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള വിവിധങ്ങളായ ആവശ്യങ്ങൾ അടങ്ങിയതാണ് നിവേദനം.

ഈ വിഷയങ്ങൾ അടിയന്തരമായി സംഘടന ഭാരവാഹികളുമായി ചർച്ച ചെയ്‌ത്‌ അനുകൂല തീരുമാനം കൈക്കൊള്ളുമെന്ന് ഭാരവാഹികൾക്ക് മന്ത്രി ഉറപ്പ് നൽകി. പ്രസിഡന്റ് എം. സുകുമാരൻ, ജനറൽ സെക്രട്ടറി മുണ്ടൂർ രാമകൃഷ്ണൻ, ട്രഷറർ കെ. എം തോമസ്, വൈസ് പ്രസിഡന്റ് റ്റി. മോഹനൻ, സംസ്ഥാന സെക്രട്ടറിമാരായ എസ്. ഉമാചന്ദ്രബാബു, കെ. മോഹനൻ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, KCSPA, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL