തൃശൂർ: പ്രജ്യോതി നികേതൻ കോളേജിൽ ഐ.ക്യു.എ.സി നേതൃത്വത്തിൽ ചേതന മീഡിയ ഇൻസ്റ്റിറ്റ്യൂട്ട് സഹകരണത്തോടെ അഭിനയ ശിൽപ്പശാല സംഘടിപ്പിച്ചു. കാസ്റ്റിംഗ് സംവിധായകൻ എസ്.എസ്. ശരൺ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിമി വർഗീസ് അദ്ധ്യക്ഷയായി. ചേതന മീഡിയ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഫാ. ഡോ. ബെന്നി ബനഡിക്ട് പങ്കെടുത്തു. ഐ.ക്യു.എ.സി കോ- ഓർഡിനേറ്റർ ഡോ. ബിനോജ് ജോസ് നേതൃത്വം നൽകി. വ്യത്യസ്ത ശൈലികൾ ആവിഷ്‌കരിച്ച അഭിനയകളരി വിദ്യാർത്ഥികൾക്ക് നൂതനമായ അഭിനയാനുഭവങ്ങൾ പകർന്നുനൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |