തൃശൂർ: വടക്കെമഠം ബ്രഹ്മസ്വം വേദപാഠശാലയിൽ മണപ്പുറം മാ യോഗ സെന്ററിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. യോഗാചാര്യൻ മണികണ്ഠൻ യോഗയുടെ പ്രാധാന്യവും ജീവിതശൈലിയിലുള്ള പങ്കും വിശദീകരിച്ചു. വിവിധ യോഗാസനങ്ങളിലും പ്രാണായാമത്തിലും പ്രായോഗിക പരിശീലനം നൽകി. അക്കാഡമിക് ഓഫീസർ ശ്രീജ ടീച്ചർ, വാർഡൻ മുരളി കാട്ടിലക്കോടി എന്നിവർ അഭിസംബോധന ചെയ്തു. യോഗയുടെ പ്രാധാന്യവും ഗുണങ്ങളും ഇവർ വിശദീകരിച്ചു. വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തത്തോടെയും അച്ചടക്കത്തോടെയും നടന്ന പരിശീലന പരിപാടി വിജയകരമായി സമാപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |