
കൊച്ചി: അമേരിക്കൻ ഡോളർ കൂടുതൽ ദുർബലമായതോടെ സ്വർണ വിലയിലെ കുതിപ്പ് തുടരുന്നു. ഇന്നലെ ഒരവസരത്തിൽ രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 61 ഡോളർ ഉയർന്ന് ആറ് മാസത്തെ ഏറ്റവും ഉയർന്ന തലമായ 4,665 ഡോളറിലെത്തി. കേരളത്തിൽ പവൻ വില ഇന്നലെ 640 രൂപ ഉയർന്ന് 1,20,240 രൂപയിലെത്തി. ഗ്രാമിന്റെ വില 80 രൂപ കൂടി 15,030 രൂപയായി. ഒരു വർഷത്തിനിടെ പവൻ വില 45,720 രൂപയാണ് കൂടിയത്. കഴിഞ്ഞ വർഷം ആഗസ്‌റ്റ് 24ന് പവന് 74,520 രൂപയായിരുന്നു വില. ഒരു വർഷത്തിനിടെ 62 ശതമാനം വർദ്ധനയാണ് വിലയിലുണ്ടായത്.
യുദ്ധവും സാമ്പത്തിക അനിശ്ചിതത്വവും സ്വർണത്തെ സുരക്ഷിത നിക്ഷേപമാക്കുന്നതാണ് വിലയിൽ കുതിപ്പുണ്ടാക്കുന്നത്
അഡ്വ. എസ്. അബ്‌ദുൽ നാസർ
ജനറൽ സെക്രട്ടറി
കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ
വെള്ളി വിലയും ഉയരുന്നു
ഒരു വർഷത്തിനിടെ വെള്ളി വില ഗ്രാമിന് 126 രൂപയിൽ നിന്ന് 260 രൂപയായി. രാജ്യാന്തര വില ഔൺസിന് 39 ഡോളറിൽ നിന്ന് 69 ഡോളറായി ഉയർന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |