SignIn
Kerala Kaumudi Online
Saturday, 13 June 2026 6.22 PM IST

ഇത്തവണ കപ്പ് ആർക്ക്? കഴിഞ്ഞ മൂന്ന് തവണയും വിജയികളെ കൃത്യമായി പ്രവചിച്ച സാമ്പത്തിക ശാസ്ത്രജ്ഞന്റെ പുതിയ വെളിപ്പെടുത്തൽ

world-cup

ലോകം മുഴുവൻ ഫിഫ ലോകകപ്പിന് പിന്നാലെയാണ്. ആരാകും ഇത്തവണത്തെ വിജയി എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അർജന്റീന ഇത്തവണ കപ്പ് നിലനിർത്തുമോ?, ഫ്രാൻസ്, പോർച്ചുഗൽ, ബ്രസീൽ എന്നീ ടീമുകൾ കപ്പ് സ്വന്തമാക്കുമോ എന്നൊക്കെയാണ് ചർച്ച. പല പല പ്രവചനങ്ങളും ഇതിനെ ചുറ്റിപ്പറ്റി നടക്കുന്നുണ്ട്. അതിൽ സോഷ്യൽ മീഡിയയിൽ പെട്ടെന്ന് ശ്രദ്ധപിടിച്ചുപറ്റിയ പ്രവചനമാണ് ഒരു ജർമ്മൻ സാമ്പത്തിക ശാസ്ത്രജ്ഞന്റേത്.

കഴിഞ്ഞ മൂന്നുതവണയും ഫിഫ ലോകകപ്പ് വിജയിയെ ഇദ്ദേഹം കൃത്യമായി പ്രവചിച്ചതായി പറയപ്പെടുന്നു. സാമ്പത്തിക ശാസ്ത്രജ്ഞൻ ജോക്കിം ക്ലമെന്റിന്റെ പ്രവചനമാണ് ചർച്ചയാക്കുന്നത്. 2014ൽ ജർമ്മനിയും 2018ൽ ഫ്രാൻസും 2022ൽ അ‌ർജന്റീനയും വിജയിക്കുമെന്ന് ഇദ്ദേഹം മുൻകൂട്ടി പ്രവചിച്ചിരുന്നു. അതിനാലാണ് ഇത്തവണത്തെ പ്രവചനവും ജനശ്രദ്ധ നേടുന്നത്. ഗണിത ശാസ്ത്ര മാത്യകകളുടെ അടിസ്ഥാനത്തിലാണ് ക്ലമന്റിന്റെ പ്രവചനം. രാജ്യങ്ങളുടെ ജനസംഖ്യ, ഫിഫ റാങ്കിംഗ്, ടീം എന്നിവയുടെ സ്ഥിതിവിവരക്കണക്കുകൾ അടിസ്ഥാനമാക്കിയാണ് വിജയിയെ ക്ലമന്റ് കണ്ടെത്തുന്നതെന്നാണ് പറയുന്നത്. 2026ലെ അദ്ദേഹത്തിന്റെ പ്രവചനം എന്താണെന്ന് നോക്കാം.

2026ലെ പ്രവചനം

ചരിത്രത്തിലാദ്യമായി നെതർലൻഡ്സ് ലോകകപ്പ് കിരീടം നേടുമെന്നും ഫെെനലിൽ നെതർലൻഡ്സ് പോർച്ചുഗലിനെ തോൽപ്പിക്കുമെന്നും ക്ലമന്റ് പ്രവചിക്കുന്നു. 'ഒരു ജർമ്മൻകാരൻ എന്ന നിലയിൽ ഇത് പറയാൻ എനിക്ക് സങ്കടമുണ്ട്. പക്ഷേ നെതർലാൻഡ്സ് അവരുടെ ആദ്യത്തെ ലോകകപ്പ് നേടുമെന്ന് ഞാൻ പ്രവചിക്കുന്നു'- ക്ലമന്റ് ഡിഡബ്ല്യു ന്യൂസിനോട് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FIFA WORLD CUP 2026, FIFA WORLD CUP, , FIFA, WORLDCUP, WINNER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360