SignIn
Kerala Kaumudi Online
Wednesday, 24 June 2026 9.45 PM IST

സ്‌കൂൾ ലോക്കറിനുള്ളിൽ 1.77 കോടി രൂപ; പൊലീസ് പരിശോധനയിൽ നിർണായക രേഖകൾ പിടിച്ചെടുത്തു

cash

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സ്വകാര്യ സ്‌കൂളിൽ വൻ സാമ്പത്തിക തട്ടിപ്പ്. സ്‌കൂളിൽ നിന്ന് 1.77 കോടി രൂപയും കമ്പ്യൂട്ടറുകളും ചില നിർണായക രേഖകളും പൊലീസ് പിടിച്ചെടുത്തു. നോർത്ത് 24 പർഗാനാസ് ജില്ലയിലുള്ള കാഞ്ച്രപാറ ഹാർനെറ്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് സംഭവം. ഫണ്ട് ദുരുപയോഗം ചെയ്യൽ, വഞ്ചന, കബളിപ്പിക്കൽ എന്നിവ ചൂണ്ടിക്കാട്ടി ദാസൻ ചന്ദ്ര എന്നയാൾ നൽകിയ പരാതിയെത്തുടർന്നാണ് ബിസ്‌പൂർ പൊലീസ് അന്വേഷണം ആരംഭിച്ചത്.

സ്‌കൂൾ പ്രിൻസിപ്പൽ ബികാഷ് ചന്ദ്ര പാലിന്റെ വിശ്വസ്‌തനാണ് ദാസൻ ചന്ദ്ര. സ്‌കൂൾ ജീവനക്കാരായ കമൽ അധികാരി, ഗൗതം ഘോഷ് ദസ്‌തിദാർ, സ്‌കൂൾ അക്കൗണ്ടന്റ് അഭിക് കുമാർ നാഗ്, സയൻ പാൽ എന്നിവർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. പരാതിക്കാരന്റെയും മറ്റ് ജീവനക്കാരുടെയും സാന്നിദ്ധ്യത്തിൽ സ്‌കൂളിലെ ലോക്കർ തുറന്നപ്പോഴാണ് പണം കണ്ടെത്തിയത്. സംഭവത്തിൽ സ്‌കൂളിലെ അക്കൗണ്ടന്റ്, ജൂനിയർ ഇക്കൗണ്ടന്റ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തുവരികയാണ്. ഏത് രീതിയിൽ തട്ടിച്ച പണമാണ് കണ്ടെത്തിയതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, KOLKATA, CASH SEIZED, SCHOOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360