
ന്യൂഡൽഹി: അതിർത്തികടന്നുള്ള തീവ്രവാദ പ്രവർത്തനങ്ങളിൽ പുതിയ പരീക്ഷണത്തിന് പാകിസ്ഥാൻ തയ്യാറെടുക്കുന്നതായി സൂചന. പാക് രഹസ്യാന്വേഷണ ഏജൻസിയായ ഇന്റർ സർവീസ് ഇന്റലിജൻസ് (ഐഎസ്‌ഐ) ജമ്മു കാശ്‌മീരിൽ രഹസ്യമായി ജോലിനോക്കുന്ന തങ്ങളുടെ ഏജന്റുമാരോട് രാഷ്‌ട്രീയ പാർട്ടികളിൽ അംഗമാകാൻ നിർദ്ദേശിച്ചിരിക്കുകയാണ്. ദേശീയ പാർട്ടികളിൽ അംഗങ്ങളായി പ്രവർത്തിക്കുന്നതിലൂടെ ഭീകരപ്രവർത്തനത്തിന് റിക്രൂട്ട്‌മെന്റ്, പണം, ആയുധ കൈമാറ്റം എന്നിവയ്‌ക്ക് വഴിയൊരുക്കാനാണ് ഐഎസ്‌ഐ ലക്ഷ്യമിടുന്നത്.
രാജ്യത്ത് ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി തങ്ങളുടെ ഭീകര ശൃംഖല സജീവമാക്കാനാണ് പാകിസ്ഥാൻ ശ്രമിക്കുന്നത്. ഈയടുത്ത് കാശ്‌മീർ പൊലീസ് നടത്തിയ ശക്തമായ പരിശോധനയിൽ വിവിധ ദേശീയ പാർട്ടികളുടെ പ്രാഥമികാംഗത്വ കാർഡുകൾ പിടിച്ചെടുത്തിരുന്നു. ഇത് ഐഎസ്‌ഐ ചാരന്മാർ ദേശിയ പാർട്ടികളെ തങ്ങളുടെ വലയത്തിലാക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണെന്ന് മനസിലാക്കാനായി. ഇങ്ങനെ അംഗത്വമെടുക്കുമ്പോൾ പൊലീസിൽ നിന്നും സുരക്ഷാ ഏജൻസികളിൽ നിന്നും ഭീകരർക്ക് സംരക്ഷണം ലഭിക്കുമെന്ന കണക്കുകൂട്ടലിലാകാം ഇതെന്നാണ് വിദഗ്ദ്ധർ പറയുന്നത്.
ഇതാദ്യമായല്ല പാകിസ്ഥാൻ ഈ ബുദ്ധി ഇന്ത്യയിൽ പ്രയോഗിക്കുന്നത്. 1990കളിലും 2000ങ്ങളിലും ഇതേ തന്ത്രം അവർ പയറ്റിയിരുന്നു. 2020 മാർച്ചിൽ റിയാസി ഗ്രാമവാസികൾ പിടികൂടിയ തലിബ് ഹുസൈൻ എന്ന ലഷ്‌കർ കമാൻഡർ സജീവ ബിജെപി പ്രവർത്തകൻ ആയിരുന്നു. ജമ്മുവിലെ മൈനോറിറ്റി മോർച്ചയുടെ സമൂഹമാദ്ധ്യമ ചുമതലയും ഇയാൾ വഹിച്ചിരുന്നു. ഇയാളിൽ നിന്ന് രണ്ട് എകെ 47 തോക്കുകളും ഗ്രനേഡുകളും മറ്റ് ആയുധങ്ങളും കണ്ടെത്തിയിരുന്നു,
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |