SignIn
Kerala Kaumudi Online
Saturday, 06 June 2026 3.44 AM IST

റൺസ് നൽകാതെ ഒരൊറ്റ ഓവറിൽ മൂന്ന് വിക്കറ്റ്; വൈഭവിന് ഈ തീപ്പൊരി പന്തുകളെ അതിജീവിക്കാനാകുമോ?

vaibhav-suryavanshi

ലണ്ടൻ: രാജ്യാന്തര ക്രിക്കറ്റ് കരിയർ അവസാനിച്ചെന്ന് കരുതിയിരുന്നിടത്ത് നിന്നും വമ്പൻ തിരിച്ചുവരവ് നടത്തി ലോക ക്രിക്കറ്റിനെ അമ്പരപ്പിച്ചിരിക്കുകയാണ് ഇംഗ്ലണ്ട് പേസർ ഒല്ലി റോബിൻസൺ. ന്യൂസിലൻഡിനെതിരെയുള്ള ലോ‌ർ‌ഡ്‌സ് ടെസ്റ്റിന്റെ ഒന്നാം ദിനത്തിൽ ഇംഗ്ലണ്ടിന് മികച്ച മേൽക്കൈ സമ്മാനിച്ചിരിക്കുകയാണ് താരം. ടെസ്റ്റിൽ ഇതുവരെ 20 മത്സരങ്ങളിൽ നിന്നും 76 വിക്കറ്റുകളാണ് റോബിൻസൺ സ്വന്തമാക്കിയത്. ഇംഗ്ലണ്ടിലെ പേസിന് അനുകൂലമായ പിച്ചുകളിൽ താൻ എത്രത്തോളം അപകടകാരിയാണെന്ന് ഒരിക്കൽ കൂടി റോബിൻസൺ തെളിയിച്ചു.

മത്സരത്തിന്റെ ഒന്നാം ദിനം കളി അവസാനിക്കമ്പോൾ ആറ് ഓവറിൽ 10 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റുകളാണ് റോബിൻസൺ എറിഞ്ഞ് വീഴ്ത്തിയത്. ഇതിൽ മൂന്ന് ഓവറുകൾ ഒറ്റ റൺസ് പോലും വിട്ടുകൊടുത്തില്ല. താരത്തിന്റെ തീപൊരി ബൗളിംഗിന് മുന്നിൽ കിവീസ് നിര പകച്ച്പോയി. ഒന്നാം ദിനം കളി നിർത്തുമ്പോൾ ആറ് വിക്കറ്റിന് 61 റൺസ് എന്ന നിലയിൽ തകർച്ചയിലാണ് ന്യൂസിലൻഡ്. ആദ്യ ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 140 റൺസിന് പുറത്തായിരുന്നു.


ജോഫ്ര ആർച്ചർ, ബ്രൈഡൻ കാർസ് എന്നിവരുടെ അഭാവം ടീമിലുണ്ടെങ്കിലും ഇംഗ്ലണ്ടിനായി റോബിൻസൺ, കരിയറിലെ തന്റെ ഏറ്റവും മികച്ച പ്രകടനമാണ് ലോർഡ്‌സിൽ കാഴ്ചവച്ചത്. റണ്ണൊന്നും വിട്ടുകൊടുക്കാതെ മൂന്ന് മുൻനിര ബാറ്റർമാരുടെ വിക്കറ്റുകൾ താരം പിഴുതു. മൂന്നാം പന്തിൽ ഡെവോൺ കോൺവേയും അഞ്ചാം പന്തിൽ മുൻ നായകൻ കെയ്ൻ വില്യംസണും അവസാന പന്തിൽ രച്ചിൻ രവീന്ദ്രയുമാണ് റോബിൻസൺ കൂടാരം കയറ്റിയത്.

ഇംഗ്ലണ്ട് ക്രിക്കറ്റ് പങ്കുവച്ച റോബിൻസന്റെ തകർപ്പൻ ഓവറിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. സംഭവം പ്രചരിച്ചതോടെ ക്രിക്കറ്റ് ആരാധകർക്കിടയിൽ മറ്റൊരു കൗതുകമുണർത്തുന്ന ചർച്ചയ്ക്കാണ് തുടക്കമിട്ടിരിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റിലെ അത്ഭുത ബാലൻ വൈഭവ് സൂര്യവംശി ആയിരുന്നെങ്കിൽ റോബിൺസന്റെ തീപ്പൊരി ഓവറുകളെ എങ്ങനെ നേരിടുമായിരുന്നു എന്ന ചോദ്യമാണ് ആരാധകർക്കിടയിൽ ഉയരുന്നത്.

ബൗൾ ചെയ്യുമ്പോൾ ഇത്രയും സ്വിംഗും സീമും ലഭിക്കുന്ന ഇംഗ്ലീഷ് പിച്ചുകളിൽ വൈഭവിന് പിടിച്ചുനിൽക്കാൻ കഴിയില്ലെന്ന് ഒരു വിഭാഗം വാദിക്കുന്നു. എന്നാൽ ഇതുവരെ താരം ഇന്ത്യയുടെ സീനിയർ ടീമിൽ പോലും അരങ്ങേറിയിട്ടില്ലാത്തതിനാൽ ഇത്തരം പിച്ചുകളിൽ വൈഭവ് എങ്ങനെ കളിക്കണമെന്ന് വിലയിരുത്തുന്നത് ശരിയല്ലെന്നാണ് മറ്റ് ചിലരുടെ അഭിപ്രായം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, VAIBHAV, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360