SignIn
Kerala Kaumudi Online
Saturday, 13 June 2026 8.04 PM IST

'അഭിഷേക് എന്റെ മകനെപ്പോലെ', നിലപാടറിയിച്ച് കല്യാൺ ബാനർജി: തൃണമൂൽ കോൺഗ്രസിലെ പ്രശ്നങ്ങൾ പരിഹാരത്തിലേക്കോ?

tmc

കൊൽക്കത്ത: അഭിഷേക് ബാനർജി സ്വന്തം മകനെപ്പോലെയാണെന്ന് മമതാ ബാനർജിയുടെ വിശ്വസ്തനും ശ്രീറാംപൂരിലെ എംപിയുമായ കല്യാൺ ബാനർജി. കഴിഞ്ഞ ദിവസം അഭിഷേകിനെതിരെ കടുത്ത ഭാഷയിൽ അദ്ദേഹം വിമർശനമുന്നയിച്ചതിന് പിന്നാലെയാണ് നിലപാട് മാറ്റം. അഭിഷേകിന്റെ അഹങ്കാരവും മോശം പെരുമാറ്റവുമാണ് പാർട്ടിയെ തകർത്തതെന്നായിരുന്നു കല്യാൺ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നത്. അതിനുപിന്നാലെയാണ് നിലപാട് മയപ്പെടുത്തി തൃണമൂൽ കോൺഗ്രസ് മുതിർന്ന നേതാവ് വീണ്ടും രംഗത്തെത്തിയത്.

നേതാക്കളുടെ കൊഴിഞ്ഞുപോക്കിനെ തുടർന്ന് പാർട്ടി കടുത്ത പ്രതിരോധത്തിലായതിന് പിന്നാലെ അഭിഷേകിനെതിരായ കല്യാൺ ബാനർജിയുടെ നിലപാട് ഏറെ ചർച്ചയായിരുന്നു. തന്നെയോ അതോ അഭിഷേക് ബാനർജിയെയോ ആരെയാണ് പാർട്ടിയിൽ നിലനിർത്തേണ്ടതെന്ന് മമത ബാനർജി തന്നെ തീരുമാനിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരുന്നത്.

അഭിഷേക് മകനെപ്പോലെയാണെന്നും ഒരു മകൻ ചെയ്യുന്ന എല്ലാ തെറ്റുകളും ക്ഷമിക്കുക എന്നത് അച്ഛന്റെ കർത്തവ്യമാണെന്നുമാണ് കല്യാണിന്റെ പുതിയ നിലപാട്. പാർട്ടിയുടെ മോശം സമയത്ത് പോലും നന്നായി പെരുമാറാത്ത അഭിഷേകിനെ മാറ്റണമെന്നും പാർട്ടി നേതൃത്വത്തിന് ഒരു തിരഞ്ഞെടുപ്പ് അത്യാവശ്യമാണെന്നും തുറന്നടിച്ച കല്യാൺ ബാനർജിയുടെ നിലപാട് മാറ്രത്തിന് പിന്നിലെ കാരണം വ്യക്തമല്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, ABHISHEK BANERJEE, KALYAN BANERJEE, MAMATA BANERJEE, TMC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360