
ന്യൂഡൽഹി: നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ വീണ്ടും ചോർന്നെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി അധികൃതർ. ചോദ്യപേപ്പർ വീണ്ടും ചോർന്നെന്ന തരത്തിൽ സോഷ്യൽ മീഡിയ വഴി വാർത്ത പ്രചരിക്കുന്ന സാഹചര്യത്തിലാണ് ഔദ്യോഗിക വിശദീകരണം. ചീല ഗ്രൂപ്പുകളിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും പ്രചരിക്കുന്നത് അടിസ്ഥാന രഹിതമായ വാർത്തകളാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
ഔദ്യോഗിക സ്ഥിരീകരണമില്ലാത്ത ഇത്തരം വാർത്തകളും പോസ്റ്റുകളും വിദ്യാർത്ഥികളും രക്ഷിതാക്കളും വിശ്വസിക്കരുതെന്നും ഇവ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുകയും ഭീതി പരത്തുകയും ചെയ്യരുതെന്നും അധികൃതർ കർശന നിർദ്ദേശം നൽകി.
പരീക്ഷയുമായി ബന്ധപ്പെട്ട അപ്ഡേറ്റുകൾക്കും അറിയിപ്പുകൾക്കും ഔദ്യോഗിക വെബ്‌സൈറ്റുുകൾ മാത്രം പരിശോധിക്കണമെന്നും അധികൃതർ അറിയിച്ചു. നീറ്റ് പരീക്ഷാ പേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട് നേരത്തെ ഉയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് മാറ്റിവച്ച പരീക്ഷ ജൂൺ 21നാണ് വീണ്ടും നടത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |