SignIn
Kerala Kaumudi Online
Tuesday, 14 July 2026 4.43 AM IST

പോക്‌സോ ദുരുപയോഗം: ചോദ്യം ചെയ്ത് സുപ്രീംകോടതി

d

ന്യൂഡൽഹി: പരസ്‌പര സമ്മതത്തോടെ കൗമാരക്കാർ ലൈംഗിക ബന്ധം പുല‌ർത്തുന്ന കേസുകളിൽ പോക്‌സോ ചുമത്തുന്നതിനെ ചോദ്യം ചെയ്‌ത് സുപ്രീംകോടതി. ഇത്തരം കേസുകളിൽ പോക്‌സോ നിയമം ദുരുപയോഗിക്കപ്പെടുന്നു. കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുക, ചൂഷണം ചെയ്യുക തുടങ്ങിയവയ്‌ക്കെതിരെയാണ് ഈ നിയമം കൊണ്ടുവന്നത്.

15 മുതൽ 18 വയസുവരെ ദൗർബല്യങ്ങളുടെ പ്രായമാണെന്ന് ജസ്റ്റിസുമാരായ ബി.വി.നാഗരത്ന, ആർ.മഹാദേവൻ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു. ലൈംഗിക ബന്ധത്തിന് അനുമതി നൽകുന്ന പ്രായം 2012ൽ 16ൽ നിന്ന് 18 ആയതോടെയാണ് പരസ്‌പര സമ്മതത്തോടെയുള്ള കൗമാരക്കാരുടെ ലൈംഗിക ബന്ധം കുറ്റകരമായി മാറിയത്.

മകൾ പങ്കാളിക്കൊപ്പം ഒളിച്ചോടുമ്പോൾ കുടുംബത്തിന്റെ മാനം സംരക്ഷിക്കാൻ മാതാപിതാക്കൾ ക്രിമിനൽ കേസുമായി മുന്നോട്ടു പോകുകയാണ്. പ്രണയത്തിലായ കൗമാരക്കാർ ഒളിച്ചോടുന്നത് സർക്കാരിന് എങ്ങനെ തടയാൻ കഴിയുമെന്നും ചോദിച്ചു. കൗമാരക്കാരുടെ സ്വകാര്യതയ്‌ക്കുള്ള അവകാശവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേയായിരുന്നു കോടതിയുടെ നിരീക്ഷണങ്ങൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360