SignIn
Kerala Kaumudi Online
Sunday, 21 June 2026 4.44 PM IST

നീറ്റിൽ വീണ്ടും ചോർച്ചയോ? പരീക്ഷാത്തലേന്ന് ചോദ്യപേപ്പർ കാണിച്ച് പണം തട്ടാൻ ശ്രമം; അന്വേഷണം

neet-exam

ജയ്പൂർ: അജ്മീറിൽ അജ്ഞാതൻ നീറ്റ് പരീക്ഷാ പേപ്പർ ചോർത്തിയെന്ന് അവകാശപ്പെട്ട് പണം തട്ടാൻ ശ്രമിച്ചതായി പരാതി. സംഭവത്തിൽ അജ്മീർ പൊലീസ് അന്വേഷണം ആരംഭിച്ചു. ഡിഎവി കോളേജ് സ്റ്റുഡൻസ് യൂണിയൻ മുൻ പ്രസിഡന്റും എബിവിപി നേതാവുമായ കൃഷ്ണ സിംഗ് താക്കൂർ നൽകിയ പരാതിയിലാണ് പൊലീസ് നടപടി.

ഇന്ന് പരീക്ഷ നടക്കാനിരിക്കെയാണ് കൃഷ്ണയ്ക്ക് അജ്ഞാത നമ്പറിൽ നിന്നും കോൾ വന്നത്. ചോദ്യപേപ്പർ കൈവശമുണ്ടെന്ന് അവകാശപ്പെട്ട വ്യക്തി തെളിവ് ചോദിച്ചപ്പോൾ വീഡിയോ കോളിലൂടെ പേപ്പർ കാണിച്ചുകൊടുക്കുകയായിരുന്നു. തുടർന്ന് 30,000 രൂപ നൽകിയാൽ ഈ ചോദ്യപേപ്പർ നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം അയക്കേണ്ട നമ്പറും വിദ്യാർത്ഥിയ്ക്ക് നൽകി. ഈ സംഭാഷണത്തിന്റെ ഓഡിയോ റെക്കോർഡും വിദ്യാ‌ർത്ഥി പൊലീസിന് കൈമാറിയിട്ടുണ്ട്.

പരീക്ഷയ്ക്ക് തൊട്ടുമുമ്പ് വിദ്യാർത്ഥികളെ വഞ്ചിക്കാൻ ലക്ഷ്യമിട്ടുള്ള തട്ടിപ്പ് ശ്രമമാണിതെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായും അജ്ഞാതൻ വീഡിയോ കോളിൽ കാണിച്ച ചോദ്യപേപ്പറിന്റെ വിശ്വാസ്യത പരിശോധിച്ചുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, NEET EXAM, NEET REEXAM, AJMER, RAJASTHAN, FAKE NEET QUESTION PAPER FRAUD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360