SignIn
Kerala Kaumudi Online
Saturday, 13 June 2026 7.54 PM IST

അനന്തൻ കാട്ടിൽ ആരാണ് ദീപ ടീച്ചർ? നിഖില വിമലിന്റെ ക്യാരക്ടർ പോസ്റ്റർ

ss

ആര്യ നായകനായി ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന 'അനന്തൻ കാട് എന്ന ചിത്രത്തിൽ ദീപ ടീച്ചറായി എത്തുന്ന നിഖില വിമലിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. ആരാണ് ദീപ ടീച്ചർ എന്ന് ജൂൺ 25 ന് തിയേറ്ററുകളിൽ അറിയാം. പ്രേക്ഷക - നിരൂപക ശ്രദ്ധ നേടിയ 'ടിയാൻ' എന്ന ചിത്രത്തിനശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ ഒരുങ്ങുന്ന ചിത്രത്തിൽ വമ്പൻ താരനിരയാണ് . മികവുറ്റ ദൃശ്യ വിരുന്നായിരിക്കും ചിത്രമെന്നാണ് ലഭിക്കുന്ന സൂചന . തമിഴ് സംസാരിക്കുന്ന കഥാപാത്രമായി ആര്യ എത്തുന്ന ചിത്രം മിനിസ്റ്റുഡിയോയുടെ ബാനറിൽ എസ്.

വിനോദ് കുമാർ നിർമിക്കുന്നു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം അവതരിപ്പിക്കുന്നത്. 'കാന്താര'യുടെ രണ്ട് ഭാഗങ്ങളുടെയും സംഗീത സംവിധായകനായ ബി. അജനീഷ് ലോക്നാഥ് ആദ്യമായി മലയാളത്തിലെത്തുന്ന സിനിമ കൂടിയാണ് . ഇന്ദ്രൻസ്, മുരളി ഗോപി, സുനിൽ, അപ്പാനി ശരത്, ദേവ്‌ മോഹൻ, സാഗർ സൂര്യ, റെജീന കാസാൻഡ്ര, ശാന്തി ബാലചന്ദ്രൻ, അജയ്, കന്നഡ താരം അച്യുത് കുമാർ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. മലയാളത്തിലും തമിഴിലുമായി പുറത്തിറങ്ങുന്ന ചിത്രത്തിന് എസ്.യുവ ഛായാഗ്രഹണം നിർവഹിക്കുന്നു, എഡിറ്റർ: രോഹിത് വി എസ് വാരിയത്ത്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജെയിൻ പോൾ,ഡിസ്ട്രിബ്യൂഷൻ പാർട്നർ: ഡ്രീം ബിഗ് ഫിലിംസ്. പി.ആർ. ഒ: എ.എസ്. ദിനേശ്, ആതിര ദിൽജിത്ത്,

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY