SignIn
Kerala Kaumudi Online
Tuesday, 23 June 2026 5.21 PM IST

പാലക്കാട്ട് കെഎസ്ആർടിസി ബസ് മോഷ്ടിച്ച കള്ളൻ പിടിയിൽ

fazil
പാലക്കാട് കെഎസ്ആർടിസി ബസ് മോഷ്ടിച്ച കേസിൽ അറസ്റ്റിലായ മേപ്പറമ്പ് സ്വദേശി ഫാസിൽനെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ.

പാലക്കാട്: ഡിപ്പോയിൽ നിന്ന് കെഎസ്ആ‌ർടിസി ബസ് മോഷിടിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. നെല്ലിക്കാട് സ്വദേശി ഫാസിലിനെയാണ് അറസ്റ്റ് ചെയ്തത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കേസിൽ ഒരാൾ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു. ജൂൺ ഏഴിന് പുലർച്ചെ 2.50ഓടെയാണ് ബസ് മോഷണം പോയത്. പിന്നാലെ അഞ്ചരയോടെ ഡിപ്പോയിൽ നിന്നും ഒരു കിലോമീറ്റർ അപ്പുറത്തുള്ള മംഗളം ടവറിന് സമീപത്തായി ബസ് നിർത്തിയിട്ട നിലയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSRTCBUS, BUS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA