SignIn
Kerala Kaumudi Online
Saturday, 13 June 2026 7.49 PM IST

എം.ബി.ബി.എസ് ഫീസ് തിരിച്ചു നൽകില്ലെന്ന് മാനേജ്മെന്റുകൾ

a

തിരുവനന്തപുരം: നാലര വർഷത്തെ എം.ബി.ബി.എസ് കോഴ്സിന് അധികമായി ഈടാക്കിയ അരവർഷത്തെ ഫീസ് തിരികെ നൽകാനാവില്ലെന്ന് സ്വാശ്രയ മെഡിക്കൽ മാനേജ്മെന്റുകൾ സർക്കാരിനെ അറിയിച്ചു. ഇന്നലെ മുഖ്യമന്ത്രി വി.ഡി. സതീശനുമായി നടത്തിയ ഓൺലൈൻ യോഗത്തിലാണ് നിലപാട് അറിയിച്ചത്. വിഷയം ചർച്ച ചെയ്യാൻ വെള്ളിയാഴ്ച ആരോഗ്യമന്ത്രി വിളിച്ച യോഗം മാനേജ്മെന്റുകളുടെ അസൗകര്യത്തെ തുടർന്ന് അടുത്തയാഴ്ചത്തേക്ക് മാറ്റി. ക്രിസ്ത്യൻ മെഡിക്കൽ കോളേജ് മാനേജ്മെന്റുകൾ ഫീസ് തിരികെ നൽകണമെന്ന ദേശീയ മെഡിക്കൽ കമ്മിഷൻ നിർദ്ദേശത്തിനെതിരേ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. പ്രൈവറ്റ് മെഡിക്കൽ കോളേജ് മാനേജ്‌മെന്റ് അസോസിയേഷനും കക്ഷിചേരും. അഞ്ചുവർഷത്തേക്കുള്ള ഫീസാണ്, ഫീസ് നിർണയ സമിതി നിശ്ചയിച്ചുനൽകുന്നതെന്നും ഇത് അഞ്ച് തവണകളായി വാങ്ങുന്നതേയുള്ളൂവെന്നുമാണ് അസോസിയേഷന്റെ നിലപാട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MBBS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA