SignIn
Kerala Kaumudi Online
Saturday, 13 June 2026 7.50 PM IST

മുഖ്യമന്ത്രി ഇന്ന് പ്രധാനമന്ത്രിയെ കാണും

narendra-modi-

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി.സതീശൻ ഇന്നു രാവിലെ 11ന് ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ഉച്ചകഴിഞ്ഞ് 2.30ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമനുമായും ചർച്ച നടത്തുന്നുണ്ട്. കേരളത്തിന് കേന്ദ്രപരിഗണന ലഭിക്കേണ്ട വിവിധ വിഷയങ്ങൾ സംബന്ധിച്ച നിവേദനം പ്രധാനമന്ത്രിക്ക് സമർപ്പിക്കും. ഗ്രാന്റ് വർദ്ധന, വിഴിഞ്ഞം തുറമുഖ അടിസ്ഥാന സൗകര്യ വികസനത്തിന് പലിശരഹിത വായ്പ, ജി.എസ്.ടി തുടങ്ങിയ വിഷയങ്ങളാവും ധനമന്ത്രിയുമായുള്ള ചർച്ചയിൽ വരിക. കേരളത്തിന്റെ സാംസ്കാരികത്തനിമ വിളംബരം ചെയ്യും വിധത്തിലുള്ള ഉപഹാരം പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും സമ്മാനിച്ചേക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MODI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA