SignIn
Kerala Kaumudi Online
Wednesday, 24 June 2026 5.16 AM IST

ഖത്തറിൽ മരിച്ചവരിൽ കോഴിക്കോട് സ്വദേശിയും

3

നാദാപുരം: ഖത്തറിലെ റാസ് ലഫാൻ ഇന്റസ്ട്രിയൽ സിറ്റിയിലെ ഗ്യാസ് പ്ലാന്റിലുണ്ടായ അപകടത്തിൽ കോഴിക്കോട് തൂണേരി വെള്ളൂരിലെ കളരിയുള്ളതിൽ അർജുനും (30) മരണമടഞ്ഞു. കഴിഞ്ഞ ഞായറാഴ്ച രാത്രിയിലായിരുന്നു അപകടം. എന്നാൽ, നാട്ടിലെ ബന്ധുക്കൾക്ക് ഇന്നലെയാണ് ഔദ്യോഗിക വിവരം ലഭിക്കുന്നത്. ഗ്യാസ് പ്ലാന്റിലെ തൊഴിലാളിയാണ് അർജുൻ. അവധിയ്ക്ക് നാട്ടിൽ വന്ന് ആറ് മാസം മുമ്പാണ് ഖത്തറിലെ ജോലി സ്ഥലത്തേക്ക് പോയത്. തൂണേരി വെള്ളൂരിലെ കളരിയുള്ളതിൽ ബാബുവിന്റെയും സീനയുടെയും മകനാണ്. ഭാര്യ: അതുല്യ. വിസ്മയ സഹോദരിയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: QATAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA