SignIn
Kerala Kaumudi Online
Saturday, 13 June 2026 9.40 PM IST

കാലവർഷം ശക്തമായി: സംസ്ഥാനത്ത് 30% അധികപ്പെയ്‌ത്ത്

1

തൃശൂർ: കാലവർഷപ്പെയ്‌ത്ത് ഒരാഴ്ച പിന്നിടുമ്പോൾ സംസ്ഥാനത്ത് ലഭിച്ചത് 30 ശതമാനം അധികമഴ. ഔദ്യോഗിക കണക്കുകൾ പ്രകാരം ജൂൺ നാലിനാണ് കാലവർഷം തുടങ്ങിയത്. അതിനുശേഷം 234.2 മില്ലീ മീറ്റർ മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്. 182.2 മില്ലിമീറ്റർ ലഭിക്കേണ്ട സ്ഥാനത്താണിത്.

ലക്ഷദ്വീപിൽ ജൂൺ 10 വരെ 218.7 മില്ലിമീറ്റർ മഴ ലഭിച്ചു. മലപ്പുറത്തും പത്തനംതിട്ടയിലുമാണ് കൂടുതൽ മഴ ലഭിച്ചത്. മലപ്പുറത്ത് 73 ശതമാനവും പത്തനംതിട്ടയിൽ 62 ശതമാനവും വർദ്ധിച്ചു. മലപ്പുറത്ത് 162 മില്ലിമീർ മഴ ലഭിക്കേണ്ടിടത്ത് 280.7 മില്ലിമീർ മഴ ലഭിച്ചു. പത്തനംതിട്ടയിൽ 166.2 മില്ലിമീർ മഴ ലഭിക്കേണ്ടിടത്ത് കിട്ടിയത് 269.2 മില്ലിമീർ മഴ. കൊല്ലത്ത് മാത്രമാണ് മഴ കുറഞ്ഞത്. കാലവർഷം ആരംഭിക്കേണ്ട ജൂൺ ഒന്നിന് കേരളത്തിൽ 47 ശതമാനം മഴയുടെ കുറവുണ്ടായിരുന്നു.

 വിവിധ ജില്ലകളിൽ ലഭിച്ച മഴ മില്ലി മീറ്ററിൽ
ജില്ല.....................നിലവിലെ മഴ...........കഴിഞ്ഞ വർഷത്തെ മഴ......വർദ്ധന

തിരുവനന്തപുരം......172.3..............................140.3.................................32

കൊല്ലം........................152.3 .............................154.3..................................02 ശതമാനം കുറവ്

പത്തനംതിട്ട................269.2..............................207.2.................................62

ആലപ്പുഴ......................217.1..............................208.1.................................09

കോട്ടയം......................275.7..............................247.7.................................28

ഇടുക്കി........................184.4..............................183.1..................................01

എറണാകുളം.............295.2..............................259.2..................................36

തൃശൂർ........................255.2..............................235.2..................................20

പാലക്കാട്...................156.6..............................108.6..................................48

മലപ്പുറം.......................280.7.............................207.7..................................73

കോഴിക്കോട്..............372.5.............................328.5...................................44

വയനാട്......................140.2.............................136.2...................................04

കണ്ണൂർ.........................260.8............................245.8...................................15

കാസർകോട്...............307.2............................282.2...................................25

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAINFALL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA