SignIn
Kerala Kaumudi Online
Saturday, 13 June 2026 7.48 PM IST

ഒരു സെൻട്രൽ ജയിൽ കൂടി സ്ഥാപിക്കും: ചെന്നിത്തല രാഷ്ട്രീയ കാരണങ്ങളാൽ പരോൾ നൽകില്ല

ramesh-chennithala

തിരുവനന്തപുരം: തടവുകാരുടെ എണ്ണം കൂടുകയാണെന്നും ദക്ഷിണ മേഖലയിൽ ഒരു സെൻട്രൽ ജയിൽ കൂടി സ്ഥാപിക്കുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ജയിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഇക്കാര്യം ചർച്ചയായി. പൂജപ്പുര സെൻട്രൽ ജയിലിൽ പാർപ്പിക്കാനാവുന്നതിന്റെ ഇരട്ടി തടവുകാരുണ്ട്. കിടക്കാനടക്കം സൗകര്യങ്ങൾ കുറവാണ്. നെട്ടുകാൽത്തേരി തുറന്ന ജയിലിന്റെ ഭൂമിയിൽ ഒരു സെൻട്രൽ ജയിൽ സ്ഥാപിക്കാനാവുമോയെന്ന് പരിശോധിക്കാൻ മന്ത്രി നിർദ്ദേശിച്ചു.

രാഷ്ട്രീയ കാരണങ്ങളാൽ പരോൾ നൽകുകയോ നീട്ടിക്കൊണ്ടുപോകുകയോ ചെയ്യില്ലെന്ന് യോഗത്തിനു ശേഷം ചെന്നിത്തല പറഞ്ഞു. തടവുകാരുടെ ന്യായമായ പരോൾ നിഷേധിക്കില്ല. രാഷ്ട്രീയ കേസുകളിലെ തടവുകാർ കോടതിയിൽ നിന്നാണ് കൂടുതൽ പരോൾ നേടുന്നത്. ജയിൽ ഉപദേശക സമിതികൾ ശുപാർശ ചെയ്യുന്നത് സാധാരണ അവധിയാണെന്നും വ്യക്തമാക്കി. ജയിൽ മേധാവി ബൽറാം കുമാർ ഉപാദ്ധ്യായയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

സുരക്ഷ വർദ്ധിപ്പിക്കും

ജയിലുകളുടെ സുരക്ഷ വർദ്ധിപ്പിക്കാനും തടവുകാരുടെ പുനരധിവാസത്തിനുമുള്ള സമഗ്ര പദ്ധതി തയ്യാറാക്കും. ജയിൽ മാന്വലും ചട്ടങ്ങളും പരിഷ്‌കരിക്കും. എല്ലാ ജയിലുകളിലും വിഡിയോ കോൺഫറൻസിംഗ് നടപ്പാക്കി ആധുനികവത്കരണം ഉറപ്പാക്കും

 ജയിൽ സുരക്ഷ വർദ്ധിപ്പിക്കാനും ജയിൽ ചാട്ടം തടയാനുമുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാനുള്ള ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായർ സമിതിയുടെ കാലാവധി മൂന്നുമാസം കൂടി നീട്ടിയെന്നും രമേശ് ചെന്നിത്തല

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA